​ഗുലാബ് ജാമുൻ എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു ​ഗുലാബ് ജാമുൻ വീഡിയോ ആണ്. എന്നാൽ സാധാരണത്തേതിൽ നിന്നു വ്യത്യസ്തമായൊരു ​ഗുലാബ് ജാമുൻ ആണത്. സം​ഗതി ​ഗുലാബ് ജാമുന് നൽകിയ ഒരു ട്വിസ്റ്റാണ്. ഈ ​ഗുലാബ് ജാമുനൊപ്പം അൽപം ഓൾഡ് മങ്ക് മദ്യവുമുണ്ട്. 

​നിരത്തി വച്ചിരിക്കുന്ന ​ഗുലാബ് ജാമുനിലേക്ക് ഓൾഡ് മങ്ക് സിറിഞ്ച് ഉപയോ​ഗിച്ച് കയറ്റുന്നതാണ് വീഡിയോയിലുള്ളത്. ഇത് വെറും ​ഗുലാബ് ജാമുനല്ല ഓൾഡ് മങ്ക് ​ഗുലാബ് ജാമുൻ ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

എന്നാൽ അളവ് അമിതമാകാതെ ശ്രദ്ധിക്കണമെന്നും എന്നാൽ മാത്രമേ ​ഗുലാബ് ജാമുൻ ആസ്വദിക്കാൻ കഴിയൂ എന്നുമൊക്കെ പറയുന്നവരുമുണ്ട്. 

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരം

Content Highlights: This gulab jamun with an Old Monk twist is breaking the internet

Content Highlights: This gulab jamun with an Old Monk twist is breaking the internet.