ആവശ്യാനുസരണം നിറച്ചെടുക്കാം; സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങായി 'ഗോല്‍ഗപ്പ ഫൗണ്ടെയ്ന്‍'


ഇതാണ് കാത്തിരുന്ന കണ്ടുപിടിത്തമെന്ന് ഒരാള്‍ പറഞ്ഞു.

ട്വിറ്ററിൽ വൈറലായ ഗോൽഗപ്പ ഫൗണ്ടെയ്ന്റെ ചിത്രം

ഇന്ത്യമുഴുവനുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടപ്പെട്ട സ്‌നാക്‌സ് വിഭവമാണ് പൂനീപൂരി. ഗോല്‍ഗപ്പ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിന്റെ രുചി അതില്‍ നിറച്ച് നല്‍കുന്ന രണ്ട് തരം വെള്ളവും(പാനി) ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫില്ലിങ്ങുമാണ്.

സമീര്‍ എസ്. എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. പാനീപൂരിയുടെ പൂരിയില്‍ നിറയ്ക്കുന്ന പാനിയുടെ ഫൗണ്ടെയന്‍ ആണ് ചിത്രത്തിലുള്ളത്. പാര്‍ട്ടി സമയത്തും വിവാഹപാര്‍ട്ടികളിലും ചോക്ക്‌ലേറ്റ് ആണ് ഇത്തരം ഫൗണ്ടെയ്‌നുകളില്‍ കാണാന്‍ കഴിയുക. ഏറെ രുചികരമായ ഈ പാനി ആളുകള്‍ക്ക് ആവശ്യാനുസരണം പൂരിയ്ക്കുള്ളില്‍ നിറയ്ക്കാന്‍ കഴിയുമെന്നതാണ് വലിയ നേട്ടം.



നാല് തട്ടുകളിലായി പാനി ഫൗണ്ടെയന്‍ രൂപത്തില്‍ നിറഞ്ഞൊഴുകുന്നതാണ് ചിത്രത്തിലുള്ളത്. ഏതായാലും ചിത്രത്തെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഭക്ഷണപ്രേമികള്‍. 4900 പേരാണ് വളരെക്കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് കമന്റുകളും ഒട്ടേറെ റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു.

ഇതാണ് കാത്തിരുന്ന കണ്ടുപിടിത്തമെന്ന് ഒരാള്‍ പറഞ്ഞു. താന്‍ പാര്‍ട്ടി നടത്തുമ്പോള്‍ ഇത്തരമൊരു ഫൗണ്ടെയ്ന്‍ സ്ഥാപിക്കുമെന്ന് മറ്റൊരാള്‍ പറഞ്ഞു. തന്റെ വിവാഹത്തിന് ഇത്തരമൊരു ഫൗണ്ടെയ്ന്‍ ഉറപ്പായുമുണ്ടാകുമെന്ന് വേറൊരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: this golgappa fountain, food, viral photo, viral tweet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented