വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
ചായ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വികാരമാണ്. ഒരു ഗ്ലാസ് ചായ എങ്കിലും കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യയിലെത്തുന്ന വിദേശികളും ചായയുടെ രുചിയില്‍ മതിമറന്ന് പോകാറുണ്ട്. ചായ തയ്യാറാക്കി കൊടുക്കുന്ന വിദേശ വനിതയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചാണ് ഇവര്‍ ചായ കൊടുക്കുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്. യാതൊരു തടസ്സവും കൂടാതെ ഒഴുക്കോടെയാണ് അവര്‍ ഹിന്ദി സംസാരിക്കുന്നത്. 'ദേശീസ്മെബി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാസ് ക്രേറ്റിനുള്ളില് വെച്ച് നാല് ഗ്ലാസ് ചായ ആണ് ഇവര്‍ കൊടുക്കുന്നത്. ചായ, നല്ല ചൂടുള്ള ചായ, മാഡം നിങ്ങള്‍ക്ക് ചൂടുള്ള ചായ കുറച്ച് വേണോ? ഈ സ്പെഷ്യല്‍ ചായ നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയതാണ് എന്ന് ഹിന്ദിയില്‍ അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം.
വളരെ വേഗമാണ് വീഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലായത്. ഒഴുക്കോടെയുള്ള അവരുടെ ഹിന്ദിയിലുള്ള സംസാരമാണ് എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നത്. എന്റെ ഹിന്ദി ടീച്ചര്‍ എപ്പോഴാണ് വിദേശത്ത് താമസം തുടങ്ങിയത്, ഞാനും എന്റെ കുടുംബത്തിലുള്ളവരും ഹിന്ദി സംസാരിക്കുന്നതിനേക്കാള്‍ ഭംഗിയായി അവര്‍ ഹിന്ദി സംസാരിക്കുന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 45,000-ല്‍ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..