വടപാവെന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ടാവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു പാവാണ്. വെറും വടപാവല്ല, ഒരു സ്വർണവടാപാവ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സം​ഗതി സത്യമാണ്. ​ദുബായിൽ നിന്നുള്ള ഒപാവോ എന്ന റെസ്റ്ററന്റ് ആണ് 22 ​കാരറ്റ് സ്വർണ വടാപാവ് തയ്യാറാക്കിയിരിക്കുന്നത്. 

വ്യത്യസ്തമായ വടപാവിന്റെ വീഡിയോയും റെസ്റ്ററന്റ് പങ്കുവെച്ചു. ലോകത്തിലെ ആദ്യത്തെ 22 കാരറ്റ് ​ഗോൾഡ് വടാപാവ് ഞങ്ങൾ പുറത്തിറക്കി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്രഫിൾ ബട്ടറും ചീസുമാണ് വടയിൽ‌ നിറച്ചിരിക്കുന്നത്. ശേഷം വട മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുന്നു. പാവിനിടയിൽ വെക്കുന്നതിന് മുമ്പായി ഭക്ഷ്യയോ​ഗ്യമായ 22 കാരറ്റ്​ ​ഗോൾഡ് ലീഫ് കൊണ്ട് പൊതിയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by O’Pao (@opaodxb)

മധുരക്കിഴങ്ങ് ഫ്രൈക്കും മിന്റ് ലെമണെയ്‍ഡിനുമൊപ്പം മനോഹരമായൊരു പെട്ടിയിലാണ് ​ഈ ​ഗോൾഡൻ വടാപാവ് വിളമ്പുന്നത്. ഇനി പേരിലെ ​ഗോൾഡ് മാത്രമല്ല വിലയിലും ചില്ലറക്കാരനല്ല കക്ഷി. ഒരൊറ്റ ​ഗോൾഡ് വടാ പാവിന് 1968 രൂപയാണ് വില.