സ്വര്‍ണം കൊണ്ടു ബിരിയാണിയോ? സംഗതി സത്യമാണ്. സംഗതി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ദുബായില്‍ നിന്നാണ് ഈ രാജകീയമായ ബിരിയാണിയുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിമൂന്നു കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. ബോംബെ ബോറോ എന്ന ഹോട്ടല്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ബിരിയാണിയാണ് ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണി. 

വലിയൊരു സ്വര്‍ണത്തളികയിലാണ് ബിരിയാണി വിളമ്പുന്നത്. മൂന്നു വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണിയാണ് തളികയിലുള്ളത്. ബിരിയാണി റൈസ്, കീമ റൈസ്. വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടുള്ള ബിരിയാണി മൂന്നുകിലോയോളമാണുള്ളത്.

ചെറിയ ഉരുളക്കിഴങ്ങ്, പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതളനാരങ്ങ, വറുത്ത സവോള തുടങ്ങിയവ കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. കൂടാതെ കശ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്‌സ്, രാജ്പുട് ചിക്കന്‍ കബാബ്‌സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഒപ്പം വ്യത്യസ്തമാര്‍ന്ന റായ്തകളും രുചിമേളം കൊഴിപ്പിക്കാനുണ്ട്. 

Content Highlights: This biryani costs Rs 19k and has 23 karat edible gold