instagram.com|foodie_incarnate| video screen grab
മധുര പ്രിയരുടെ ഇഷ്ടവിഭവമാണ് ജിലേബി. മഞ്ഞയും, ചുവപ്പും നിറങ്ങളിലുള്ള ചൂടന്‍ ജിലേബി രുചിക്കാത്തവര്‍ കുറവായിരിക്കും. ഒരു കിലോ ഭാരമുള്ള ജിലേബിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഫുഡി ഇന്‍കാര്‍നേറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഇന്‍ഡോറിലെ ജയ് ബോലേ ജലേബി ബന്ധറിലാണ് ഈ വിഭവം തയ്യാറാക്കുന്നത്.
500 രൂപയാണ് ഒരു ജിലേബിയുടെ വില. ഫുഡ് കളറുകള്‍ ചേര്‍ക്കുന്നില്ലെന്നാണ് ഇവരുടെ വാദം. കേസര്‍ റാബ്രിയോടൊപ്പമാണ് ഇത് വിളമ്പുന്നത്.
വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. ഈ വിഭവം കഴിച്ചിരുന്നുവെന്നും അടിപൊളിയാണെന്നുമാണ് ചിലരുടെ മറുപടി.
Content Highlights:This 1 kg Jaleba of Indore is all you need to cheer up your mood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..