തിരക്കിട്ട ജീവിതത്തില്‍ ഒന്ന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ കുറവാണ്. കൊറോണ കവര്‍ന്നെടുത്തത് ഇത്തരം ചെറിയ വലിയ സന്തോഷങ്ങളെയാണ്. പുറത്ത് പോവുന്നത് തന്നെ അപകടരമായ സാഹചര്യത്തില്‍ പുറമേ പോയി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും ചില അടിയന്തര സാഹചര്യത്തില്‍ പോവേണ്ടി വന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 1. ഡബിള്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കുക.
 2. കൈകള്‍ വൃത്തിയായി കഴുകുക
 3. കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
 4. കൃത്യമായ വായുസഞ്ചാരം ലഭിക്കുന്ന ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം. ഇടുങ്ങിയ ചെറിയ ഹോട്ടലുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം
 5. പരമാവധി വേഗം ഭക്ഷണം കഴിച്ചിറങ്ങാം.
 6. കാര്‍ഡ് വഴി പൈസ നല്‍കുന്ന രീതി അവലംബിക്കാം
 7. ഭക്ഷണം കഴിച്ചിറങ്ങിയാലും സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്.
 8. പുറത്ത് പോവുമ്പോള്‍ സ്‌പ്രേ സാനിറ്റൈസര്‍ കരുതുന്നത് നല്ലതാണ്. ഇരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് അടിച്ച് കൊടുക്കാം


എന്തെല്ലാം കഴിക്കാം

 1. കോവിഡ് കാലഘട്ടത്തില്‍ അരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്.
 2. പഴം, പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താം.
 3. പാലും പാല്‍ ഉത്പനങ്ങളും നല്ലതാണ്.
 4. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള മാംസാഹാരങ്ങള്‍ പുറമേ നിന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കാം.
 5. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാം.

Content Highlights: Things to consider while eating out during the pandemic