വീഗന്‍ ഡയറ്റ് പിന്തുടരാന്‍ ആഗ്രഹിക്കുന്നുവോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍


പെട്ടെന്നുള്ള ആഹാരക്രമത്തിലെ മാറ്റം ശരീരത്തിലും വളരെ വേഗം പ്രകടമാകും.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമമാണ് വീഗന്‍ ഡയറ്റ്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ കപൂര്‍, ആലിയ ഭട്ട്, ജെനീലിയ ഡിസൂസ തുടങ്ങിയ ബോളിവുഡ് സെലബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേര്‍ തങ്ങള്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. കാലാവസ്ഥാമാറ്റവും മൃഗങ്ങളുടെ വംശനാശഭീഷണിയുമാണ് വീഗന്‍ ഡയറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ കാരണം. മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗന്‍ ഡയറ്റ്. ആഹാരത്തില്‍ മാത്രമല്ല, മൃഗങ്ങളുടെ തോലും മറ്റുമുപയോഗിച്ചുള്ള വസ്തുക്കളും വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഒഴിവാക്കുന്നു. വീഗന്‍ ഡയറ്റിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും അത് ശീലമാക്കുന്നതിന് മുമ്പ് ഏറെക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു ദിവസം കൊണ്ട് വീഗനാകാന്‍ കഴിയില്ല

പെട്ടെന്ന് ഒരു ദിവസം കൊണ്ട് വീഗന്‍ ആഹാരക്രമം പിന്തുടരാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. പാലും ഇറച്ചിയുമെല്ലാം തൊട്ടടുത്തദിവസം വരെ കഴിച്ചവരായിരിക്കും നിങ്ങള്‍. അതിനാല്‍ ഡയറ്റില്‍ കൂടുതല്‍ സസ്യാഹാരം ഉള്‍പ്പെടുത്തുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇതിന് ആനുപാതികമായി മാംസാഹാരവും പാലുത്പന്നങ്ങളും കുറച്ചുകൊണ്ടുവരാം.

വിറ്റാമിന്‍ ബി12, അയണ്‍ സ്പ്ലിമെന്റുകള്‍

സസ്യാഹാരത്തിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഏറെക്കുറെ ലഭിക്കുമെങ്കിലും വിറ്റാമിന്‍ ബി12, അയണ്‍ എന്നിവയെല്ലാം കൂടുതലായി ലഭിക്കുന്നത് മാംസാഹാരത്തിലൂടെയാണ്. നാഡികളുടെയും രക്തകോശങ്ങളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ബി12 അത്യാന്താപേക്ഷിതമാണ്. അതിനാല്‍ ഇവയുടെ കുറവ് പരിഹരിക്കുന്നതിന് ന്യൂട്രീഷനിസ്റ്റിന്റെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്.

ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുക

പെട്ടെന്നുള്ള ആഹാരക്രമത്തിലെ മാറ്റം ശരീരത്തിലും വളരെ വേഗം പ്രകടമാകും. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആളാണെങ്കില്‍ വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം കൃത്യമായി തേടേണ്ടതാണ്.

മിന്നുന്നതെല്ലാം പൊന്നല്ല

വിപണിയില്‍ വീഗന്‍ എന്ന പേരില്‍ ലഭിക്കുന്നതെല്ലാം വീഗന്‍ ആയിക്കൊള്ളണമെന്നില്ല. പിസ, ബര്‍ഗറുകള്‍, കേക്കുകള്‍ മുതലായവ വീഗന്‍ എന്ന പേരില്‍ വിപണിയില്‍ ധാരാളമായി ലഭിക്കുന്നുണ്ടാകാം. ഇവ മിതമായ അളവില്‍ കഴിക്കുന്നതായിരിക്കും ഗുണകരം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കൂടുതലായി കഴിക്കാം. സോയ കൊണ്ടുള്ള വിഭവങ്ങളും മിതമായി കഴിക്കാം.

ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവനും പിന്തുടരുന്നത്

വീഗനിസം എന്നത് വെറും ആഹാരക്രമം മാത്രമല്ല. മറിച്ച്, അത് ഒരു ജീവിതശൈലിയാണ്. ഇതിന് മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാന്‍ സമയമെടുക്കുമെന്ന് ആദ്യമേ മനസ്സിലാക്കുക. വീഗന്‍ ഡയറ്റ് പിന്തുടരുകയെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുക.

പോഷകങ്ങള്‍ കുറയാതെ കാക്കാം

കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ വലിയ തോതില്‍ ലഭിക്കുന്ന ഉത്പന്നങ്ങളായ പാലും പാലുത്പന്നങ്ങളും ഉപേക്ഷിക്കുന്നതോടെ അവ ലഭിക്കുന്ന വീഗന്‍ ഉത്പന്നങ്ങള്‍ കണ്ടെത്തണം. പശുവിന്‍ പാലിന് പകരം സോയ പാല്‍ ശീലമാക്കാം. ചീരയില, വെള്ളക്കടല തുടങ്ങിയവയില്‍ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം.

Content Highlights: healthy diet, healthy food, things one must keep in mind before deeciding to turn vegan diet, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented