
instagram.com|maheshwari_cakes
ജന്മദിനമായാലും വാര്ഷികങ്ങളായാലും വിശേഷദിവസങ്ങളായാലും കേക്ക് ഇല്ലാതെ ആഘോഷങ്ങളില്ല. ഫുഡ്ബ്ലോഗേഴ്സിന്റെ ഇഷ്ട വിഭവം കൂടിയാണ് കേക്കുകള്‍. കേക്കുകളുള് പലതരം പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയക്കും പ്രിയപ്പെട്ടതാണ്. സുനാമി കേക്കും മറ്റും വൈറലായത് ഇക്കാലത്താണ്. ഇപ്പോള്‍ പുതിയ ട്രെന്‍ഡ് മറ്റൊന്നാണ് പിനാട്ട കേക്ക അതവാ സ്മാഷ് കേക്കാണ് താരം.
ആഘോഷങ്ങള്‍ക്ക് ഈ കേക്ക് മുറിക്കുകയല്ല തല്ലിപ്പോട്ടിക്കുകയാണ് വേണ്ടത്. തമാശയല്ല. സ്മാഷ് കേക്ക് അങ്ങനെയാണ്. പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ചോക്ലേറ്റടക്കം നിരവധി മധുരങ്ങള്‍ കാത്തിരിപ്പുണ്ടാവും.
പുറമേ ഹാര്‍ഡ് ചോക്ലേറ്റും ഉള്ളില്‍ പല ലെയറുകളുമുള്ള ഈ കേക്ക് വ്യത്യസ്തമാണ്. കാണാന്‍ വളരെ ഭംഗിയുള്ള ആകൃതികളിലാണ് ഇത് തയ്യാറാക്കുക. കേക്കിനൊപ്പം കേക്ക് പൊട്ടിക്കാനുള്ള ചുറ്റികയും ഉണ്ടാകും. ഇതും ഹാര്‍ഡ് ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയതായിരിക്കും. ചിലപ്പോള്‍ തടിയിലോ പ്ലാസ്റ്റിക്കിലോ ഉള്ള ചുറ്റികയും റിബണും മറ്റും കെട്ടി അലങ്കരിച്ച് ഒരുക്കാറുണ്ട്. കേക്കിനുള്ളില്‍ ചോക്ലേറ്റും, കപ്പ് കേക്കുകളും മിഠായികളും എല്ലാം നിറച്ചിരിക്കും. ഒരു പണക്കുടുക്ക പൊട്ടിക്കുന്നതുപോലെ തന്നെ.
Content Highlights: The 'Smashing Cake' New Food Trend Which Packs A Sweet Surprise
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..