ഗിന്നസ് ബുക്കിൽ ഇടം നേടിയ ഡെസേർട്ട്
ഉച്ചയൂണിനും അത്താഴത്തിനും ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കുന്നത് നമ്മുടെ ശീലമാണ്. അതില്‍ മുമ്പിലാണ് വിവിധ തരം ഡെസേര്‍ട്ടുകള്‍.
ഇപ്പോഴിതാ ഒരു ഡെസേര്‍ട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. 1000 ഡോളറാണ് (ഏകദേശം 78,000 രൂപയാണ് ഈ ഡെസേര്‍ട്ടിന്റെ വില).
'ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഡെസേര്‍ട്ട് ലോകത്തിലെ ഏറ്റവും വില കൂടിയ ഡെസേര്‍ട്ട് എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെറെന്‍ഡിപിറ്റി 3 എന്ന റെസ്റ്റൊറന്റാണ് ഈ ഡെസ്സേര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
സ്വര്‍ണത്തിന്റെ വളരെ നേര്‍ത്ത ലീഫുകള്‍ ഡെസേര്‍ട്ട് വിളമ്പുന്ന ഗ്ലാസില്‍ ഇടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തഹിതിയന്‍ വനില ഐസ്‌ക്രീം, മഡഗാസ്‌കര്‍ വനില എന്നിവയെല്ലാമാണ് ഡെസേര്‍ട്ടിലെ പ്രധാന ചേരുവകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഇറ്റലിയില്‍ നിന്നുള്ള ഡാര്‍ക്ക് ചോക്ക്‌ലേറ്റ്, പാരിസില്‍ നിന്നുള്ള കാന്‍ഡൈഡ് പഴം, ട്രൂഫ്‌ലെസ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ സ്‌പെഷ്യല്‍ ഡെസേര്‍ട്ട് തയ്യാറാക്കുന്നത്. അവസാനം സ്വര്‍ണം പൂശിയ പൂവുകൂടി ഇതിന് മുകളില്‍ അലങ്കാരമായി വയ്ക്കുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ സ്‌പെഷ്യല്‍ സ്വര്‍ണ ഡെസേര്‍ട്ട് തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: most expensive dessert, food, guinness world records, dessert
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..