കൊറോണ പടര്‍ന്നു പിടിക്കുകയാണ്. പുറത്തിറങ്ങുന്നതും സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം അതീവ ശ്രദ്ധയോടെ വേണമെന്ന് ചുരുക്കം. ഇതിനിടയിലൂടെ വരുന്ന വ്യാജപ്രചാരണങ്ങളെ നേരിടുകയും വേണം. അതിലൊന്നാണ് പാലിലൂടെ കൊറോണ പകരുമോ എന്ന സംശയം. കടയില്‍ നിന്ന് പാല്‍ വാങ്ങുകയാണെങ്കിലും, പായ്ക്കറ്റ് പാലാണെങ്കിലും, പാല്‍ വിതരണക്കാരന്‍ എത്തിച്ചു നല്‍കുകയാണെങ്കിലും നന്നായി തിളപ്പിച്ച് ഉപയോഗിച്ചാല്‍ രോഗങ്ങള്‍ തടയാം. പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും ഇത്തരം ടെന്‍ഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പാല്‍ പായ്ക്കറ്റുകള്‍ സുരക്ഷിതമായും വൃത്തിയായും ഉപയോഗിക്കാന്‍ ചില ടിപ്പുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പങ്കുവയ്ക്കുന്നു. 

1. പാല്‍ എത്തിച്ചു നല്‍കുന്ന ആളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പാല്‍ വിതരണക്കാരനും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും, ഇല്ലെങ്കില്‍ ധരിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യാം. 

2. പാല്‍ക്കുപ്പി, പായ്ക്കറ്റ് എന്നിവ നന്നായി ശുദ്ധജലത്തില്‍ കഴുകിയ ശേഷം മാത്രം തുറക്കാം. 

2. കഴുകിയ ഉടനേ പായ്ക്കറ്റ് പൊട്ടിച്ച് പാല്‍ പാനില്‍ ഒഴിക്കേണ്ട. അങ്ങനെ ചെയ്താല്‍  കവറിന് പുറത്തുള്ള വെള്ളവും പാത്രത്തില്‍ വീഴും. ഒപ്പം നമ്മുടെ കൈയിലുള്ള വെള്ളവും.

3. പാല്‍ പാത്രത്തിലേക്ക് പകരുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്ത് പോയി വന്നാലുടനേ കൈകള്‍ വൃത്തിയാക്കണം.

4. ഇനി പാല്‍ പാത്രത്തിലേക്ക് പകര്‍ന്ന് തിളപ്പിക്കാം. പാല്‍ നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.

Content Highlights: The FSSAI shared some tips to ensure the milk we consume is safe