ചുര്‍മയും തൈരും പാലും; 105-ാം വയസ്സില്‍ 100മീറ്ററില്‍ റെക്കോഡിട്ട മുത്തശ്ശി ഇതൊക്കെയാണ് കഴിക്കുന്നത്


ചോറിനേക്കാള്‍ കൂടുതലായി മില്ലറ്റ് ചപ്പാത്തിയാണ് ഇഷ്ടം.

രാംബായ് മെഡൽ സ്വീകരിക്കുന്നു | Photo: Twitter

കായിക രംഗത്ത് പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച്, 100 മീറ്ററില്‍ റെക്കോഡിട്ട രാംബായി എന്ന മുത്തശിയെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു.

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് രാംബായി പുതു ചരിത്രം കുറിച്ചത്. വഡോദരയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിലാണ് രാംബായി റെക്കോഡ് സ്വന്തമാക്കിയത്.

45.40 സെക്കന്‍ഡുകള്‍ക്കൊണ്ടാണ് മുത്തശി 100-ല്‍ റെക്കോഡിട്ടത്. ഇപ്പോഴിതാ രാംബായി മുത്തശ്ശി തന്റെ ഡയറ്റ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മുത്തശി തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള വിഭവമായ ചുര്‍മ, തൈര്, പാല്‍ എന്നിവയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് മുത്തശി പറഞ്ഞു. നെയ്യും ശര്‍ക്കരയും ചോളവും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് ചുർമ. പൂര്‍ണമായും സസ്യാഹാര പ്രിയയായ മുത്തശ്ശി ആഹാരക്രമത്തില്‍ ധാരാളം പാലുത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അവരുടെ കൊച്ചുമകളായ ശര്‍മിള സാന്‍ഗ്‌വാന്‍ പറഞ്ഞു. ദിവസം ഏകദേശം 250 ഗ്രാം നെയ്യ്, 500 ഗ്രാം തൈര് എന്നിവ കഴിക്കും. ഇത് കൂടാതെ, അരലിറ്റര്‍ പാല്‍ വീതം രണ്ടുനേരം കുടിക്കുകയും ചെയ്യും-ശര്‍മിള പറഞ്ഞു.

ചോറിനേക്കാള്‍ കൂടുതലായി മില്ലറ്റ് ചപ്പാത്തിയാണ് ഇഷ്ടം. കൂടാതെ, വളരെ സജീവമായ ലൈഫ്‌സ്റ്റൈല്‍ പിന്തുടരുന്ന അവര്‍ ദിവസം മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ വരെ നടക്കുകയും പാടത്ത് കൃഷിപ്പണികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

ഗ്രാമത്തില്‍ തന്നെ കൃഷി ചെയ്ത് വിളവെടുക്കുന്ന ഉത്പന്നങ്ങളാണ് രാംബായി കഴിക്കുന്നതെന്നും അതിനാല്‍ അവ പൂര്‍ണമായും ജൈവ ഉത്പന്നങ്ങളാണെന്നും ശര്‍മിള പറഞ്ഞു.

Content Highlights: daily diet of rambai, athletic record breaker, 105 years old, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented