ല്ല എരിവുള്ള ഭക്ഷണം കഴിച്ച് ശീലമുള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഏകദേശം ഇന്ത്യന്‍ ഭക്ഷണശീലത്തിന് സമമാണ് തായ്‌ലന്‍ഡിലെ ഭക്ഷണരീതികളും. യു.എസിലെ നോര്‍ത്ത് ഡക്കോട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തായ് റെസ്‌റ്റൊറന്റ് അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ജാസണ്‍ വിറ്റെന്‍ബെര്‍ഗ് എന്നയാളാണ് വൈറല്‍ ചിത്രം ട്വീറ്റ്‌ ചെയ്തത്. നല്ല എരിവുള്ള ഭക്ഷണം നിങ്ങള്‍ തന്നെ ഓഡര്‍ചെയ്തിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പണം തിരികെ തരില്ലെന്നും അത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നുമാണ് റെസ്റ്റൊറന്റിലെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

1.6 ലക്ഷം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നേരത്തെ ഈ റെസ്റ്റൊറന്റില്‍നിന്നും എരിവുള്ള ഭക്ഷണം കഴിച്ചിട്ട് പണം തിരികെ ആവശ്യപ്പെട്ട യു.എസ്. പൗരന്മാരെ ഉദേശിച്ചാണ് അറിയിപ്പെന്നാണ് പറയുന്നത്. 

ഇന്ത്യന്‍ ഭക്ഷണവും തായ്‌ലന്‍ഡ് ഭക്ഷണവും കഴിച്ച നിരവധി പേര്‍ തങ്ങളുടെ അനുഭവം വിവരിച്ച് ട്വീറ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

Content highlights: thai restaurant issues spice level warning to customers tweet goes viral