വായിൽ രുചിയുടെ ത്രില്ലുകൾ നിറയ്ക്കുന്ന തായ് വിഭവങ്ങൾ ഒരുക്കാൻ കൊച്ചിയിലുണ്ട് തായ്‌ ഷെഫ്


സിറാജ് കാസിം

'ഭക്ഷണം എന്നത് ലോകം മുഴുവന്‍ മനസ്സിലാകുന്ന ഒരു ഭാഷയാണ്.'

തായ്‌ലാൻഡ് വിഭവങ്ങളുമായി രതചഡാപോൺ പുത്തോങ് കഫേ ഡി ബാങ്കോക്ക് റസ്റ്റോറന്റിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: തായ് ടോം യം സൂപ്പ്, ലോട്ടസ് സ്റ്റെം ചില്ലി പ്ലം, മൂണ്‍ ഫാന്‍ ഫ്രൈഡ് റൈസ്, മീ ഗോരാങ് നൂഡില്‍സ്, ടാബ് ടിം കോബ്... പേരുകള്‍ പറഞ്ഞു തുടങ്ങിയപ്പോഴേ തായ്ലാന്‍ഡ് വിഭവങ്ങള്‍ ഒന്നൊന്നര ഐറ്റങ്ങളാണെന്നു മനസ്സിലായി. പിന്നാലെ ഇതെല്ലാം പാകം ചെയ്തു തീന്‍മേശയിലെത്തിച്ച ആളുമെത്തി, രതചഡാപോണ്‍ പുത്തോങ്. വായില്‍ കൊള്ളാത്ത പേരാണല്ലോ ഇതെന്നു മനസ്സില്‍ പറഞ്ഞ് അവരെ നോക്കി പുഞ്ചിരിച്ചപ്പോള്‍ കൂപ്പുകൈകളോടെയായിരുന്നു പ്രത്യഭിവാദ്യം.

പാലാരിവട്ടത്തെ കഫേ ഡി ബാങ്കോക്ക് റസ്റ്റോറന്റിലെ തീന്‍മേശയില്‍ അവര്‍ നിരത്തിയ വിഭവങ്ങളെല്ലാം അതിഥികളുടെ മുഖത്ത് സംതൃപ്തിയുടെയും സന്തോഷത്തിന്റെയും പുഞ്ചിരി വിടര്‍ത്തിയപ്പോള്‍ ഒരു കാര്യം മനസ്സിലായി; ഉണ്ടാക്കിയ ആളുടെ പേരും വിഭവങ്ങളുടെ പേരും വായില്‍ കൊള്ളാത്തതാണെങ്കിലും തായ് ഐറ്റങ്ങളെല്ലാം വായില്‍ രുചിയുടെ ത്രില്ലുകള്‍ നിറയ്ക്കുന്ന ഐറ്റം തന്നെയാണ്.

കൊച്ചിയിലെത്തിയ പുത്തോങ്

തായ്ലാന്‍ഡുകാരിയായ രതചഡാപോണ്‍ പുത്തോങ് കൊച്ചിയിലെത്തിയ കഥ പറഞ്ഞത് കഫേ ഡി ബാങ്കോക്കിന്റെ ഉടമകളായ സന്തോഷ് ബേബിയും എസ്. സുജേഷുമാണ്. ''ഞങ്ങള്‍ വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളാണ്. മീന്‍ കയറ്റുമതി വ്യാപാരം ചെയ്യുന്നതിന്റെ ഭാഗമായി സിങ്കപ്പൂര്‍, മലേഷ്യ, ജര്‍മനി, ചൈന, ഹോങ്കോങ്, തായ്ലാന്‍ഡ് തുടങ്ങി കുറേ രാജ്യങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടങ്ങളില്‍നിന്നെല്ലാം ഭക്ഷണം കഴിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങളില്‍ ഏറെ വേറിട്ടതായിരുന്നു തായ്ലാന്‍ഡിലെ വിഭവങ്ങള്‍. ബാങ്കോക്കിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ അനുഭവിച്ച വിഭവങ്ങളുടെ ത്രില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഔഷധഗുണവും പുതുമയും അനുഭവിപ്പിക്കുന്ന തായ് വിഭവങ്ങളില്‍ അധികം എണ്ണയും മെഴുക്കുമില്ലെന്നത് ശ്രദ്ധേയമായിരുന്നു. തായ് വിഭവങ്ങളുടെ രുചി നമ്മുടെ നാട്ടില്‍ എത്തിക്കണമെന്ന ആഗ്രഹമാണ് പാലാരിവട്ടത്ത് ഞങ്ങള്‍ കഫേ ഡി ബാങ്കോക്ക് എന്ന റസ്റ്റോറന്റ് തുടങ്ങുന്ന ആലോചനയിലേക്ക് എത്തിച്ചത്. ഇതിനിടയില്‍ ചെന്നൈയില്‍ വെച്ച് തായ് വിഭവങ്ങള്‍ ഉണ്ടാക്കുന്ന പുത്തോങ്ങിനെ പരിചയപ്പെട്ടിരുന്നു. കൊച്ചിയിലേക്കു വരുന്നോയെന്നു പുത്തോങ്ങിനോടു ചോദിച്ചപ്പോള്‍ പൂര്‍ണ സമ്മതം. അങ്ങനെ പുത്തോങ് ഇവിടെയെത്തി ഈ വിഭവങ്ങളൊക്കെ ഞങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നു'' - സന്തോഷ് തായ് വിഭവങ്ങള്‍ കൊച്ചിയിലെത്തിയ കഥ പറഞ്ഞു.

ടോം യമ്മും ടിം കോബും

തീന്‍മേശയില്‍ രുചിയുടെ കടലായി മാറുന്ന തായ് വിഭവങ്ങളുടെ നീണ്ട നിര തന്നെയാണ് പുത്തോങ് കഫേ ഡി ബാങ്കോക്കില്‍ അവതരിപ്പിക്കുന്നത്. ''തായ് ഭക്ഷണത്തിന്റെ തനത് രുചി കൊച്ചിക്കു പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. തായ്ലാന്‍ഡില്‍നിന്നു കൊണ്ടുവന്ന ലെമണ്‍ ഗ്രാസും കാഫി റിലൈമുമൊക്കെ ഉപയോഗിച്ചാണ് ഞാന്‍ ഇവിടെ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. തായ് ടോം യം സൂപ്പുകളിലാണ് സല്‍ക്കാരത്തിന്റെ തുടക്കം. ആവിയില്‍ വേവിച്ചെടുക്കുന്ന ഡിംസം, ബാവോസ് തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം ലോട്ടസ് സ്റ്റെം ചില്ലി പ്ലം എന്ന ഒരു ഐറ്റമുണ്ട്. താമരത്തണ്ടു കൊണ്ടുണ്ടാക്കിയ ഈ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. തായ് റെഡ് കറിയും ഗ്രീന്‍ കറിയുമാണ് മറ്റൊരു ഐറ്റം. തായ്ലാന്‍ഡില്‍നിന്നു കൊണ്ടുവന്ന പരമ്പരാഗത ചേരുവകള്‍ ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്.

മൂണ്‍ ഫാന്‍ ഫ്രൈഡ് റൈസില്‍ ചെമ്മീനോ ചിക്കനോ ഇഷ്ടംപോലെ ചേര്‍ക്കാം. ഡെസേര്‍ട്ട് വിഭവങ്ങളായാണ് തായ് മാംഗോ സ്റ്റിക്കി റൈസും ടാബ് ടിം കോബുമൊക്കെ വരുന്നത്. നിങ്ങളുടെ കപ്പയില്‍ തേങ്ങാപ്പാലും പഞ്ചസാരപ്പാനിയും ചേര്‍ത്തുണ്ടാക്കുന്നതാണ് ടാബ് ടിം കോബ്'' - പുത്തോങ് തായ് വിഭവങ്ങളുടെ രസക്കൂട്ടുകള്‍ മുന്നില്‍ നിരത്തി.

ഫുഡ് ആഗോള സംഭവമാണ്

''ഭക്ഷണം എന്നത് ലോകം മുഴുവന്‍ മനസ്സിലാകുന്ന ഒരു ഭാഷയാണ്. നല്ല ഭക്ഷണം ഉണ്ടാക്കി നിങ്ങള്‍ ലോകത്തിന്റെ എവിടെയെത്തിച്ചാലും അതു സ്വീകരിക്കാന്‍ ആളുണ്ടാകും. കൊച്ചി എനിക്കു സമ്മാനിച്ചതും അതേ അനുഭവം തന്നെയാണ്. പല ഫ്‌ളേവറുകളുടെ സമസന്തുലനമാണ് തായ് വിഭവങ്ങള്‍. ബേക്കിങ്ങിലും ഗ്രില്ലിങ്ങിലും പതുക്കെയുള്ള ബോയിലിങ്ങിലുമാണ് ഞങ്ങള്‍ രുചിയുടെ വ്യത്യസ്തകളൊരുക്കുന്നത്. നിങ്ങളുടെ നാട്ടിലെ ഭക്ഷണവും ആസ്വദിച്ച് കഴിക്കുന്ന ഒരാളാണ് ഞാന്‍. കൊച്ചിയില്‍ എനിക്കു കിട്ടിയ വിഭവങ്ങളെല്ലാം സൂപ്പര്‍ ടേസ്റ്റുള്ളവയായിരുന്നു. ഇന്ത്യന്‍ സ്‌റ്റൈല്‍ ബിരിയാണി വളരെ ഇഷ്ടമാണ്'' - പുത്തോങ് രുചിയുടെ ഇഷ്ടങ്ങള്‍ പറയുമ്പോഴും തീന്‍മേശയിലേക്ക് ഒരുപാട് തായ് വിഭവങ്ങള്‍ നിരന്നുകൊണ്ടിരുന്നു.

Content Highlights: thai food, thai recipe, thai chef rathchadapone puthong, cafe de bangkok, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented