പോരാട്ടത്തിന്റെ ചരിത്രപ്പെരുമയുമായി ചായക്കട ഉടമസ്ഥസംഘം


ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന ചായക്കട ലൈസന്‍സ് സമ്പ്രദായം 1998-ലാണ് ഡി.എം.കെ. സര്‍ക്കാര്‍ റദ്ദാക്കിയത്. നിയമസഭയില്‍ പ്രത്യേക പ്രമേയം അവതരിപ്പിച്ച് നിയമഭേദഗതിയിലൂടെയാണ് ലൈസന്‍സ് എടുത്തുകളഞ്ഞത്.

പോരാടി നേടിയ ചരിത്രവുമായി ചെന്നൈ ചായക്കട ഉടമസ്ഥ സംഘം 36-ാം വയസ്സിലേക്ക്. 36 വര്‍ഷം മുമ്പ് ഗുണ്ടകളുടെയും സാമൂഹികദ്രോഹികളുടെയും അതിക്രമങ്ങള്‍ വര്‍ധിച്ചപ്പോഴാണ് 1981-ല്‍ ചായക്കടക്കാര്‍ ഒത്തുചേര്‍ന്ന് ചായക്കട ഉടമസ്ഥസംഘം രൂപവത്കരിച്ചത്.
ലൈസന്‍സിന്റെ പേരില്‍ ഒരുഭാഗത്ത് പോലീസിന്റെയും നേരത്തേ അടയ്ക്കാത്തതിന്റെ പേരില്‍ മറുഭാഗത്ത് കോര്‍പ്പറേഷന്‍ അധികൃതരുടെയും അതിക്രമങ്ങള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നെന്ന് ഇവര്‍ പറയുന്നു.
മലയാളിയുടെയും മറ്റുള്ളവരുടെയും നേതൃത്വത്തില്‍ ചെന്നൈയിലെ എല്ലാ ചായക്കടക്കാരെയും കോര്‍ത്തിണക്കി പോലീസുകാരുടെ അതിക്രമങ്ങളെ നിയമപരമായി നേരിടുന്നതോെടാപ്പം കുറഞ്ഞ നിരക്കില്‍ നല്ല ചായ ലഭ്യമാക്കുകയെന്നതും സംഘത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് പ്രസിഡന്റ് ടി. അനന്തന്‍ പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന ചായക്കട ലൈസന്‍സ് സമ്പ്രദായം 1998-ലാണ് ഡി.എം.കെ. സര്‍ക്കാര്‍ റദ്ദാക്കിയത്. നിയമസഭയില്‍ പ്രത്യേക പ്രമേയം അവതരിപ്പിച്ച് നിയമഭേദഗതിയിലൂടെയാണ് ലൈസന്‍സ് എടുത്തുകളഞ്ഞത്.

ചായക്കടയില്‍ രാഷ്ട്രീയം പറയുന്നുവെന്നാരോപിച്ചാണ് ബ്രിട്ടീഷുകാര്‍ ലൈസന്‍സ് എര്‍പ്പെടുത്തിയിരുന്നത്. ചായക്കട എപ്പോള്‍ വേണമെങ്കിലും ഉപദ്രവിക്കാനും ചൂഷണം ചെയ്യാനുളള ഉപാധിയായി പോലീസ് ലൈസന്‍സിനെ മാറ്റിയിരുന്നു. ഇപ്പോള്‍ രാത്രികാലങ്ങളില്‍ ചായക്കടകള്‍ തുറക്കാന്‍ പോലീസ് അനുവദിക്കുന്നില്ല.
പരിമിതിക്കിടയിലും സേവനലക്ഷ്യവുമായി ചായക്കടക്കാര്‍
അവകാശങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിനിടയിലും സാമൂഹികനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും ചായക്കട ഉടമസ്ഥര്‍ നടത്തുന്നുണ്ട്. രാജീവ് ഗാന്ധി ഗവ. ജനറല്‍ ആസ്​പത്രി, റോയപ്പേട്ട ഗവ. ആസ്​പത്രി എന്നിവയ്ക്കായി രക്തദാനം നടത്തി ശ്രദ്ധേയരായിരുന്നു ഇവര്‍.
വൃദ്ധമന്ദിരങ്ങള്‍ക്ക് കിടക്കവിരിയും സാധനങ്ങളും അനാഥമന്ദിരങ്ങള്‍ക്ക് ധനസഹായം, അവശത അനുഭവിക്കുന്ന ചായക്കട തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം എന്നിവയും നല്‍കിവരുന്നുണ്ട്.

അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് 80,000 രൂപ വിലമതിപ്പുള്ള പരിശോധനായന്ത്രങ്ങള്‍ സംഭാവന ചെയ്തു. ചെന്നൈയില്‍ വെള്ളപ്പൊക്കം കൊടുംദുരന്തം വിതച്ചപ്പോള്‍ അവിടെയെത്തി ചായയും ബിസ്‌കറ്റും നല്‍കി ഒട്ടേറെ പാവങ്ങളുടെ താത്കാലിക വിശപ്പടക്കി.

ഇങ്ങനെ ഒട്ടേറെ സദ്കര്‍മങ്ങള്‍ സംഘടന നടത്തുന്നുണ്ട്. ചായക്കടക്കാരുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ കൂടുതല്‍പേരെ അംഗങ്ങളാക്കാനുള്ള പദ്ധതിയും നടക്കുന്നുണ്ടെന്ന് ടി. അനന്തന്‍ പറഞ്ഞു.
ഏഴായിരത്തോളം ചായക്കടകള്‍, അമ്പതിനായിരത്തോളം തൊഴിലാളികള്‍
ഇന്നിപ്പോള്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഏഴായിരത്തോളം ചായക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതിനായിരത്തോളം പേര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. ചായക്കടകളില്‍ ഭൂരിഭാഗവും അസോസിയേഷനില്‍ അംഗങ്ങളാണ്.
ഇവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന 'കോടതി'യാണ് ചായക്കട ഉടമസ്ഥസംഘം. ചായക്കടക്കാര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങളില്‍ അതിവേഗം ഇടപെട്ട് പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കുന്നുണ്ട്.

ചായക്കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം
ചെന്നൈ പോലെ ഉറക്കമില്ലാത്ത നഗരത്തില്‍ ചായക്കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതിവേണമെന്നാണ് ചായക്കട ഉടമസ്ഥസംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ചായക്കടകള്‍ മുന്നറിയിപ്പില്ലാതെ സീല്‍ വെയ്ക്കുന്ന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിയമത്തിന് വിധേയമായിട്ടല്ല മറിച്ച് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് ചായക്കടകള്‍ക്ക് സീല്‍വെയ്ക്കുന്നത്.
ആസ്​പത്രി, ഐ.ടി.കമ്പനികള്‍ തുടങ്ങിയവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ബസുകള്‍, തീവണ്ടികള്‍ എന്നിവ ദിവസം മുഴുവന്‍ ഓടുന്നുണ്ട്. ജനങ്ങള്‍ക്ക് ഉന്മേഷം പകര്‍ന്നുനല്‍കുന്ന ചായക്കടകള്‍ മാത്രം എന്തിനാണ് രാത്രി അടച്ചിടാന്‍ പറയുന്നത് എന്നാണ് അസോസിയേഷന്റെ ചോദ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented