ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പിസ. ഇറ്റാലിയാണ് പിസയുടെ ജന്മദേശം. വ്യത്യസ്തമായ രുചികളിലും കൂട്ടുകളിലും പിസകള്‍ നല്‍കുന്ന ഒട്ടേറെ റെസ്റ്ററന്റുകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍, മണ്ണുകൊണ്ടുണ്ടാക്കിയ കലത്തില്‍ ഉണ്ടാക്കി നല്‍കുന്ന പിസയുടെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. 
 

ഗുജറാത്തിലെ സൂറത്തിലുള്ള ചാട്ട്കോര്‍ണര്‍ എന്ന ചെറിയ കടയിലാണ് ഈ വെറൈറ്റി പിസ ഉണ്ടാക്കി നല്‍കുന്നത്. ആംചി മുംബൈ എന്ന ഫുഡ് വ്‌ളോഗിങ് സൈറ്റാണ് വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. 

പിസയുടെ മുഴുവന്‍ കൂട്ടും മണ്‍കലത്തിലേക്ക് നിറച്ചതിനുശേഷം മൈക്രോവേവില്‍ വെച്ചാണ് പിസ വേവിച്ചെടുക്കുന്നത്.  മണ്‍കലത്തിലെ പിസ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. എന്നാല്‍ ഇത് അടിപൊളി ആശയമാണെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

Content Highlights: tasty or weird this street style kulhad pizza has divided the internet