അർജുൻ കപൂറും താര സുതാരിയ | Photo: Instagram
അര്‍ജുന്‍ കപൂറും താരാ സുതാരിയയും പ്രധാനകഥാപാത്രങ്ങളായി എത്തിയ 'ഏക് വില്ലന്‍ റിട്ടേണ്‍' പ്രേക്ഷകപ്രശംസ നേടി തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരാണ് താരയും അര്‍ജുനും. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഇരുവരും മിക്കപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ വിജയം കിടിലന്‍ ഭക്ഷണം തയ്യാറാക്കി ആഘോഷിച്ചിരിക്കുകയാണ് താരാ സുതാരിയ. അര്‍ജുന്‍ കപൂറിന് താന്‍ വീട്ടിലുണ്ടാക്കിയ വിഭവങ്ങള്‍ നല്‍കിയിരിക്കുകയാണ് അവര്‍. താര അര്‍ജുന് അയച്ചു നല്‍കിയ വിഭവങ്ങളുടെ വീഡിയോ അര്‍ജുനും സഹോദരി അന്‍ഷുലയും തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
.jpg?$p=e2b8920&w=610&q=0.8)
ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തിലാണ് സ്‌റ്റോറി പങ്കുവെച്ചിരിക്കുന്നത്. പൊറോട്ടയുടെയും ചിക്കന്‍ കറിയുടെയും ചിത്രമാണ് അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ക്കൊണ്ട് ഷെഫ് സുതാരിയ ഞെട്ടിച്ചിരിക്കുന്നുവെന്ന് വീഡിയോക്ക് കാപ്ഷനായി അര്‍ജുന്‍ കപൂര്‍ പറഞ്ഞു. അന്‍ഷുല പങ്കുവെച്ച സ്റ്റോറിയില്‍ താര തയ്യാറാക്കിയ കൂടുതല്‍ വിഭവങ്ങള്‍ കാണാന്‍ കഴിയും. തങ്ങള്‍ ഇതുവരെ കഴിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച ധന്‍സാക് ആണിതെന്നും അര്‍ജുനും താനും രുചിയേറിയ ഈ വിഭവം ഏറെ ആസ്വദിച്ച് കഴിച്ചുവെന്നും അന്‍ഷുല കാപ്ഷനില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..