തമന്നാ ഭാട്ടിയ | Photo: instagram.com/tamannaahspeaks/
വേനല്‍ക്കാലം കടുക്കുകയാണ്. ശരീരത്തില്‍ തണുപ്പുനിലനിര്ത്തുന്നതിന് പലമാര്‍ഗങ്ങളും നമ്മള് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഴങ്ങളും ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങളുമാണ് ഈ സമയത്ത് ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത്. ശരീരത്തില്‍ ജലാശം നിലനിര്‍ത്തുന്നതിനും ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കുന്നതിനുമുള്ള എളുപ്പവഴികള്‍ പ്രമുഖരായ ന്യൂട്രീഷന്മാരും ബോളിവുഡ് താരങ്ങളുമെല്ലാം സാമൂഹികമാധ്യമം വഴി പരിചയപ്പെടുത്താറുണ്ട്.
ഇപ്പോഴിതാ, വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് താന്‍ പിന്തുടരുന്ന പൊടിക്കൈ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തമന്നാ ഭാട്ടിയ. നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്ന, അടുക്കളയിലെ നിത്യസാന്നിധ്യമായ ഔഷധച്ചെടിയാണ് തമന്ന ഇതിനായി ഉപയോഗിക്കുന്നത്. പുതിന ഇലയാണ് അത്. ഒരു കുപ്പിനിറയെ വെള്ളമെടുത്ത് അതില്‍ പുതിന ഇല ഇട്ട് വെച്ചിരിക്കുന്ന ചിത്രമാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിന് തണുപ്പുനല്‍കുന്ന മികച്ച മാര്‍ഗങ്ങളിലൊന്നായ പുതിന വേനല്‍ക്കാലത്ത് കണ്ടുവരുന്ന ദഹനപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. 'മിസ് ബിയും അവളുടെ ബോട്ടിലും' എന്ന ക്യാപ്ഷനാണ് സ്റ്റോറിക്ക് തമന്ന നല്‍കിയിരിക്കുന്നത്. ബീറ്റ്ഹീറ്റ്, പുതിന ഇന്‍ഫ്യൂസ്ഡ് വാട്ടര്‍ തുടങ്ങിയ ഹാഷ് ടാഗുകളും തമന്ന സ്റ്റോറിയില്‍ ചേര്‍ത്തിട്ടുണ്ട്.

ദഹനത്തിന് ഏറെ സഹായിക്കുന്ന പുതിനയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ബാക്ടീരിയകള്‍ക്കെതിരേയും പ്രവര്‍ത്തിക്കുന്ന ഇത് തലവേദന, ജലദോഷം തുടങ്ങിയരോഗങ്ങള്‍ക്കുള്ള പ്രിതിവിധിയായും ഉപയോഗിച്ചുവരുന്നു. വേനല്‍ക്കാലത്ത് പുതിന ഇല സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ന്യൂട്രീഷന്മാര് നിര്‍ദേശിക്കുന്നുണ്ട്.
Content Highlights: tamannaah bhatia, pudina leavs, summer season, stay hydrated, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..