റിയപ്പെടുന്ന എഴുത്തുകാരിയും നാടക കലാകാരിയുമാണ് താഹിറ കശ്യപ്. കാൻസറിനോടുള്ള പോരാട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ കൂടിയായ താഹിറ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭക്ഷ്യവിഷബാധ ഏറ്റതിനെക്കുറിച്ച് താഹിറ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

ചുരയ്ക്ക ജ്യൂസ് കുടിച്ചതിനു പിന്നാലെ വിഷബാധയേറ്റതിനെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് താഹിറ പങ്കുവെക്കുന്നത്. ഒരു ദിവസം രാവിലെ കുടിച്ച ചുരയ്ക്ക ജ്യൂസാണ് എല്ലാത്തിനും കാരണമായതെന്ന് താഹിറ പറയുന്നത്. മഞ്ഞളും ചുരയ്ക്കയും നെല്ലിക്കയും ചേർത്താണ് ജ്യൂസ് തയ്യാറാക്കിയത്. അന്ന് അൽപം കയ്പ് അനുഭവപ്പെട്ടെങ്കിലും കാര്യമാക്കാതെ കുടിക്കുകയായിരുന്നു. പക്ഷേ വൈകാതെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു എന്നും താഹിറ പറയുന്നു. 

ഛർദിലോടെയായിരുന്നു തുടക്കം. വൈകാതെ ബിപി അപകടകരമാം വിധം താഴ്ന്നു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നും ഐസിയുവിലായിരുന്നു എന്നും താഹിറ പറയുന്നു. കയ്പു ചുവയ്ക്കുന്നുണ്ടെങ്കിൽ ആ ചുരയ്ക്ക ദയവു ചെയ്ത് ഉപയോ​ഗിക്കാതിരിക്കൂ എന്നും താഹിറ പറയുന്നു. 

ഇതുസംബന്ധിച്ച് ബോധവൽകരിക്കാൻ ഡോക്ടർമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും താഹിറ കുറിച്ചു. ആരോ​ഗ്യകരം എന്നുകരുതി അശ്രദ്ധയോടെ ഇത്തരം കാര്യങ്ങളെ സമീപിക്കരുതെന്ന് വ്യക്തമാക്കുകയാണ് താഹിറ. 

Content Highlights: Tahira Kashyap reveals she was in ICU after suffering from Bottle Gourd Toxicity