താപ്‌സി പന്നു| Photo: PTI
ഡയറ്റിലും ഫിറ്റ്‌നസിലും അതീവശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് തപ്‌സി പന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ അവര്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. 'ധപ്പഡ്' എന്ന സിനിമയിലൂടെ അവര്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഫിറ്റ്‌നസില്‍ താൻ പുലര്‍ത്തുന്ന ജാഗ്രതയെക്കുറിച്ചാണ് തപ്‌സി ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ഒരോ മാസവും ഡയറ്റീഷ്യനായി താന്‍ ചെലവാക്കുന്നത് ഒരു ലക്ഷം രൂപയാണെന്ന് തപ്‌സി വെളിപ്പെടുത്തി.
ഇത്രയധികം രൂപ ചെലവഴിക്കുന്നതിൽ മാതാപിതാക്കള്‍ തന്നെ ശാസിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സിനിമ കരിയറായ തിരഞ്ഞെടുത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഫിറ്റ്‌നസില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും തപ്‌സി പറഞ്ഞു.
താന്‍ എന്തു ചെയ്യുന്നു, എവിടെയാണ് എന്നത് അനുസരിച്ചാണ് ഭക്ഷണരീതിയും. ഏതു രാജ്യത്താണ്, ഏതു നഗരത്തിലാണ് എന്നത് അനുസരിച്ചാണ് ഭക്ഷണവും ക്രമീകരിക്കേണ്ടി വരുന്നതെന്ന് തപ്‌സി പറയുന്നു.
കാലാവസ്ഥയും സ്ഥലമൊക്കെ അനുസരിച്ച് ഏതു ഭക്ഷണമാണ് നല്ലതെന്ന് അറിയാന്‍ ഡയറ്റീഷ്യന്റെ സേവനം അനിവാര്യമാണെന്നും തപ്‌സി പറഞ്ഞു. ഡയറ്റ് പ്ലാന്‍ വളരെ പ്രധാനമാണ്. പിന്നീട് ആശുപത്രിയില്‍ പണം ചെലവാക്കുന്നതിനേക്കാള്‍ ഡയറ്റിലേക്കായി ഇപ്പോള്‍ ചെലവാക്കുന്നതല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.
Content Highlights: taapsee pannu , dietician,food, diet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..