കേക്ക് ഡ്രസ്|photo:instagram.com/guinnessworldrecords/
സാമൂഹിക മാധ്യമങ്ങളില്‍ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളിഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. അത്തരലുള്ള വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒരു വസ്ത്രമാണ് വീഡിയോയിൽ കാണാൻ കഴിയുക. കേള്‍ക്കുമ്പോള്‍ അല്പം അമ്പരപ്പ് തോന്നുമെങ്കിലും ശരിക്കും കേക്ക് കൊണ്ടാണ് ഈ വസ്ത്രമുണ്ടാക്കിയിരിക്കുന്നത്. ധരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഡ്രസ്സ് തയ്യാറാക്കിയിരിക്കുന്നത് ഒരു സ്വിസ് ബേക്കറാണ്.
131.15 കിലോ ഗ്രാം ഭാരമാണ് ഈ കേക്ക് ഡ്രസ്സിനുള്ളത്. ഈ പ്രത്യേക കേക്ക് ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് നഡാഷ കൊലിന്‍ എന്ന ബേക്കര്‍. നഡാഷയെന്ന യുവതിയുടെ സ്വീറ്റികേക്ക്‌സ് ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ക്കൂടിയാണ് കേക്ക് ഡ്രസ്സിന്റെ വീഡിയോ പ്രചരിക്കുന്നത്. വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃകയിലാണ് സ്വീറ്റി കേക്ക്‌സ് ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്.
കേക്ക് ഡ്രസിലേയ്ക്ക് യുവതി കയറുന്നതായാണ് വീഡിയോ. ഭാരമുള്ളതിനാല്‍ കേക്ക് ഡ്രസ് ഉറപ്പിച്ചുവെച്ചിരിക്കുന്നതായും വീഡിയോയില്‍ കാണാം. യഥാര്‍ത്ഥത്തിലുള്ള വസ്ത്രം പോലെ തന്നെയാണ് കേക്ക് ഡ്രസും കണ്ടാൽ തോന്നുക.
1.3 മില്യണിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായെത്തിയിരിക്കുന്നത്. കേക്കിന്റെ ഭാരത്തെക്കുറിച്ചും ആളുകള്‍ അത്ഭുതപ്പെടുന്നുണ്ട്. എങ്കിലും വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിച്ചത്.
Content Highlights: Swiss Baker,Cake Dress,Guinness World Record,World's Largest Wearable Cake Dress,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..