വൈറൽ വീഡിയോയിൽനിന്നും | Photo: Youtube
കുതിരപ്പുറത്തേറി ഫുഡ് ഡെലിവറിക്ക് പോകുന്ന സ്വിഗ്ഗിയുടെ ഡെലിവറി ബോയിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കനത്ത മഴയത്ത് അതൊന്നും വകവയ്ക്കാതെ കുതിരപ്പുറത്തേറി ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ പോകുന്ന യുവാവിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായത്. മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്തുനിന്നും പകര്‍ത്തിയതാണ് ഈ വീഡിയോ. 70,000-ല്‍ പരം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഇപ്പോഴിതാ, ഈ ഡെലിവറി ബോയ് ആരാണെന്ന് കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്വിഗ്ഗിയും. മറ്റുള്ളവരെപ്പോലെ ആരാണ് ഇദ്ദേഹമെന്ന് തങ്ങള്‍ക്കും അറിയില്ലെന്നും ആരാണ് 'ഈ ധീരനായ യുവതാര'മെന്നും ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ സ്വിഗ്ഗി കുറിച്ചു.
അദ്ദേഹം പുറകില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗിനുള്ളില്‍ എന്താണ്? നല്ല മഴയുന്ന ദിവസം എന്തിനാണ് തിരക്കുള്ള മുംബൈ തെരുവിലൂടെ അദ്ദേഹം പോകുന്നത്? സാധനം ഡെലിവറി ചെയ്യുമ്പോള്‍ അദ്ദേഹം കുതിരയെ എവിടെയാണ് നിര്‍ത്തുന്നത്? -ട്വീറ്റില്‍ സ്വിഗ്ഗി ചോദിക്കുന്നു. ഇയാളെ കണ്ടെത്തുന്നതിന് സ്വിഗ്ഗി ശ്രമങ്ങള്‍ ആരംഭിച്ചതായും അവിചാരിതമായി വന്ന ബ്രാന്‍ഡ് അംബാസഡറെക്കുറിച്ച് ആദ്യ സൂചന നല്‍കുന്നയാള്‍ക്ക് 5000 രൂപ പാരിതോഷികമായിട്ട് നല്‍കുമെന്നും പോസ്റ്റില്‍ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു.
അതേസമയം, കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് നിലവിലുള്ള വാഹന സൗകര്യങ്ങള്‍ മാറ്റി പകരം കുതിര, കഴുത, ഒട്ടകം, ആന തുടങ്ങിയ ജീവികളെ ഉപയോഗിക്കാന്‍ സ്വിഗ്ഗി തുടങ്ങിയിട്ടില്ലെന്ന് അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Content Highlights: swiggy to reward, delivery agent riding horse, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..