കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; ഹിറ്റായി സ്വിഗ്ഗിയുടെ ഡെലിവറി ബോയ്


വൈറൽ വീഡിയോയിൽ നിന്ന്‌ | Photo: youtube.com/watch?v=H54-MYgEiTc&t=5s

ഓണ്‍ഫുഡ് ഡെലിവറി സൈറ്റുകള്‍ നമ്മുടെ ജീവിതം കുറെക്കൂടി എളുപ്പമാക്കി എന്നുപറയാതെ പറ്റില്ല. പ്രത്യേകിച്ച് കോവിഡ് വ്യാപനം ഏറി നിന്നപ്പോഴും, ലോക്ഡൗണ്‍ കാലത്തും. വീട്ടിലിരുന്ന്, കുറഞ്ഞ സമയത്തിനുള്ളില്‍ ഭക്ഷണം ഓഡര്‍ ചെയ്യാന്‍ കഴിയുമെന്നതും വേഗത്തില്‍ അത് കൈയ്യില്‍ കിട്ടുമെന്നതും നേട്ടമാണ്. ബൈക്കിലും സൈക്കിളുമൊക്കെയായിട്ടാണ് മിക്കവരും ഫുഡ് ഡെലിവറി ചെയ്യുന്നത്.

എന്നാല്‍, കുതിരപ്പുറത്തേറി ഭക്ഷണം കൊണ്ടുപോകുന്ന ഡെലിവറി ബോയിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. കനത്ത മഴയുണ്ടായിട്ടും അത് വകവെക്കാതെ, കുതിരയുടെ പുറത്തിരുന്ന് ഭക്ഷണം എത്തിച്ചു നല്‍കാന്‍ പോകുന്ന സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണിത്. മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്തുനിന്നും പകര്‍ത്തിയതാണ് ഈ വീഡിയോ. ഇതുവരെ 70,000-ല്‍ പരം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒട്ടേറെപ്പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഗ്യാസ്, പെട്രോള്‍ വിലക്കയറ്റത്തിനെതിരേയുള്ള പ്രതികരണമാണിതെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ഒരു ദിവസം തെരുവുകളില്‍ക്കൂടി കുതിരയെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നു. കുതിരകള്‍ക്കും സൈക്കിളുകള്‍ക്കും വേണ്ടിയുള്ള തെരുവുകള്‍-ഒരാള്‍ പറഞ്ഞു. അദ്ദേഹം പിസ അല്ല ഡെലിവറി ചെയ്യാന്‍ പോകുന്നതെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു.

Content Highlights: food delivery, horse riding, swiggy delivery boy, food, viral video

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented