സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ക്രിക്കറ്റ് താരമാണ് സുരേഷ് റെയ്‌ന. 18.4 മില്ല്യണ്‍ ആളുകളാണ് അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും സംഭവങ്ങളും അദ്ദേഹം തന്റെ പേജിലൂടെ ആരാധകര്‍ക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട്. 

കുടുംബത്തോടൊപ്പം പാചകം ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹlത്തെ ടാഗ് ചെയ്ത് ഭാര്യ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.പ്രിയങ്ക, രണ്ട് മക്കള്‍ എന്നിവരോടൊപ്പം പാചകം ചെയ്യുന്ന റെയ്‌നയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

പിടിയുള്ള ചട്ടിയിലാണ് റെയ്‌ന പാചകം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തൊട്ടടുത്തായി മകള്‍ ഗ്രേസിയയും മകന്‍ റിയോയും പാചകത്തിന് സഹായിക്കുന്നു. ഗ്രേസിയ പിസ ഉണ്ടാക്കുമ്പോള്‍ ഉരുളക്കിഴങ്ങ് കൂട്ട് പരത്തുന്നതാണ് കാണാന്‍ കഴിയുക. 'ഒരുമിച്ച് പാചകം ചെയ്യുന്ന കുടുംബം ഒരുമിച്ചു നില്‍ക്കും. ഹസ്ബന്‍ഡിന്റെ ചട്ടി പാചകത്തോടുള്ള താത്പര്യവും ഗ്രേസിയയുടെ പിസയോടുള്ള താത്പര്യവും. റിയോ ആകട്ടെ അവന് ചെയ്യാന്‍ കഴിയുന്ന കാര്യം മികച്ചതായും ചെയ്യുന്നു...ഏറ്റവും ഭംഗിയുള്ളത് എന്ന ക്യാപ്ഷനാണ് പ്രിയങ്ക വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

പത്ത് ലക്ഷത്തില്‍ അധികം ആളുകളാണ് റെയ്‌നയുടെയും കുടുംബത്തിന്റെയും പാചക വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിന് അടുത്ത് ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. റിയോയുടെ പാചകം വളരെ മനോഹരമായിരിക്കുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. 'സ്മാര്‍ട്ട് ഫാമിലി'യെന്നും മനോഹരമെന്നും ഒട്ടേറെപ്പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു.

Content highlights: suresh raina cooks with family social media says it is cute