പ്രതീകാത്മക ചിത്രം | Photo: canva.com/
നല്ല ഭക്ഷണശീലം ആരോഗ്യമുള്ള ശരീരം സമ്മാനിക്കുന്നു. കാലാവസ്ഥയ്ക്ക് അനുസൃതമായി ആഹാരക്രമത്തിലും ചില ക്രമീകരണങ്ങള്‍ നടത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തണുപ്പുകാലത്ത് ചില ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓട്മീല്‍
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്മീലില്‍ അടങ്ങിയിരിക്കുന്നു. പ്രാതലായി ഓട്മീല്‍ കഴിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങള്‍
നാരങ്ങ, ഓറഞ്ച്, തക്കാളി തുടങ്ങിയ സിട്രസ് പഴങ്ങള്‍ തണുപ്പുകാലത്ത് കൂടുതലായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. കൂടാതെ ഫ്‌ളവനോയിഡുകളും വിറ്റാമിന്‍ സിയും സിട്രസ് പഴങ്ങളില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇവ രണ്ടും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കപ്പെടുന്നു.
റൂട്ട് വെജിറ്റബിള്‍സ്
കാരറ്റ്, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് എന്നിവയെല്ലാം തണുപ്പുകാലത്ത് ഹൃദയാരോഗ്യം കാത്ത് പാലിക്കുന്ന പച്ചക്കറികളാണ്. വിറ്റാമിനുകളായ എ, സി എന്നിവയും ബീറ്റാ കരോട്ടിനും ഇവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകള്‍, നീര്‍ക്കെട്ട് തടയുന്ന ഘടകങ്ങള്‍ എന്നിവയെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തക്കുഴലുകള്‍ക്കും ഗുണം ചെയ്യുന്നു.
നട്‌സ്
തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് ഏറെ സഹായിക്കുന്നവയാണ് നട്‌സ്. ബദാം, വാള്‍നട്ട് എന്നിവ കഴിക്കുന്നത് നാഡീ വ്യവസ്ഥ സജീവമാക്കുകയും ഇന്‍സുലിന്‍ ഉത്പാദനം മെച്ചപ്പെടുത്തുകയും ആരോഗ്യമുള്ള ഹൃദയം നല്‍കുകയും ചെയ്യുന്നു. സാലഡ്, ഷെയ്ക്കുകള്‍, സ്മൂത്തികള്‍ എന്നിവ ഇവ ചേര്‍ത്ത് തയ്യാറാക്കാം.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ അഭിപ്രായം തേടുക)
Content Highlights: superfood include in your diet during winter season for heart health, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..