പ്രതീകാത്മക ചിത്രം | Photo: canva.com/
ചര്‍മാരോഗ്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് തണുപ്പുകാലം. ചര്‍മം വരണ്ട് പോകാനും ചുളിവുകള്‍ വീഴാനും സാധ്യത കൂടുതലുള്ള സമയം കൂടിയതാണിത്. ഭക്ഷണത്തിലൂടെ തണുപ്പുകാലത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയും. തണുപ്പുകാലത്ത് ചര്‍മത്തിന്റെ തിളക്കവും ഓജസ്സും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
കാരറ്റ്
കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ ചര്‍മം വരണ്ട് പോകുന്നത് തടയുന്നു.
മധുരക്കിഴങ്ങ്
ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കിഴങ്ങുവര്‍ഗങ്ങളിലൊന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍, ബീറ്റാ കരോട്ടിന്‍ എന്നിവയെല്ലാം മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിനാവശ്യമായ പോഷകം ഉറപ്പ് വരുത്തുന്നതിനൊപ്പം ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് സിട്രസ് പഴങ്ങള്‍. ഓറഞ്ച്, മുന്തിരി, നാരങ്ങ, മുസമ്പി എന്നിവയെല്ലാം സിട്രസ് പഴങ്ങളില്‍ ഉള്‍പ്പെടുന്നു. ബാക്ടീരിയ ഉള്‍പ്പടെയുള്ള സൂക്ഷ്മജീവികള്ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള സിട്രസ് പഴങ്ങളുടെ കഴിവും കണ്ടെത്തിയിട്ടുണ്ട്.
കസ കസ
ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയുടെ കലവറയാണ് കസ കസ അഥവാ ചിയ സീഡ്സ്. ഓമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സായ ചിയ സീഡ് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ചര്‍മത്തിലെ പാടുകളും ചുളിവുകളും അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം ഏല്ക്കുമ്പോള് ചര്‍മത്തിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.
മഞ്ഞള്‍
ചര്‍മത്തിന്റെ തിളക്കം പുറമെനിന്നും ഉള്ളില്‍നിന്നും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ചര്‍മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ബാക്ടീരിയ, അഴുക്കുകള്‍ എന്നിവയില്‍ നിന്നെല്ലാം മഞ്ഞള്‍ സംരക്ഷണം നല്കുന്നു. പുരാതന കാലം മുതല്ക്കേ ചര്‍മാരോഗ്യത്തിന് ഉപയോഗിച്ച് വരുന്ന ഭക്ഷ്യ വസ്തുവാണ് മഞ്ഞള്‍.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: super foods for skin care, food, healthy food, healthy diet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..