ചൂടിനെ തോല്‍പ്പിക്കാന്‍ 'സമ്മര്‍ കൂള്‍ ടീ'


മുൻമുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്‌

നിര്‍ജലീകരണം ഒഴിവാക്കി, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ശീലമാക്കാന്‍ പറ്റിയ സ്‌പെഷ്യല്‍ ചായ പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ മുന്‍മുന്‍ ഗനെറിവാള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ ഈ സ്‌പെഷ്യല്‍ സമ്മര്‍ കൂള്‍ ടീ തയ്യാറാക്കുന്ന റെസിപ്പി പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളായ ജീരകം, ഏലക്ക, മല്ലി എന്നിവ ചായക്ക് രുചി പകരുന്നതിനൊപ്പം ശരീരത്തിന് തണുപ്പു നല്‍കുകയും ചെയ്യുന്നു.

രാവിലെ വെറും വയറ്റിലോ വൈകീട്ടോ ആണ് ഈ ചായ കുടിക്കാന്‍ ഉത്തമമെന്ന് മുന്‍മുന്‍ പറഞ്ഞു. വയറിനുള്ളിലെ അസ്വസ്ഥതകള്‍, ക്ഷീണം, അസിഡിറ്റി, വിശപ്പില്ലായ്മ എന്നിവ പരിഹരിക്കുന്നതിന് ഈ സ്‌പെഷ്യല്‍ ചായ ഗുണകരമാണെന്ന് അവര്‍ പറഞ്ഞു.

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം -ഒന്നരക്കപ്പ്
ഏലക്ക -2 എണ്ണം
ജീരകം -കാല്‍ ടീസ്പൂണ്‍
മല്ലി -കാല്‍ ടീസ്പൂണ്‍
ഗ്രാംമ്പൂ -2 എണ്ണം
കല്‍ക്കണ്ടം -ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

സോസ്ഫാന്‍ അടുപ്പില്‍വെച്ച് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഏലക്ക, ഗ്രാംമ്പൂ എന്നിവ പൊടിച്ചതും മല്ലി, ജീരകം എന്നിവയും ചേര്‍ത്ത് കൊടുക്കുക. വെള്ളം നന്നായി തിളച്ചശേഷം ഇതിലേക്ക് കല്‍ക്കണ്ടം കൂടി ചേര്‍ക്കാം. പത്ത് മിനിറ്റ് ഇത് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് കുടിക്കാം.

Content Highlights: munmun ganeriwal, summer cool tea, food, recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented