ഷൂ പോളിഷ് ചെയ്യുന്നയാള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി തട്ടുകടക്കാരന്‍; അഭിനന്ദിച്ച് സോഷ്യൽ മീഡിയ


മനോജിന്റെ ദയയോടെയുള്ള ഈ പ്രവര്‍ത്തി വളരെ വേഗമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്.

വൈറൽ വീഡിയോയിൽ നിന്നും(Screen grab) | Photo: Instagram

മറ്റുള്ളവരോട് അനുകമ്പകാട്ടുകയും ദയയോടെ പെരുമാറുകയും ചെയ്യുന്ന മനുഷ്യരുടെ വീഡിയോകള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വലിയതോതിലുള്ള അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഇത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമത്തില്‍ തരംഗം സൃഷ്ടിക്കുന്നത്.

രജത് ഉപാധ്യായ എന്ന ഫുഡ് വ്‌ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ തെരുവില്‍ തട്ടുകട നടത്തുന്ന മനോജ് എന്നയാളും ഷൂ പോളിഷ് ചെയ്യുകയും ചെരുപ്പ് തുന്നി കൊടുക്കുകയും ചെയ്യുന്ന വ്യക്തിയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.തന്റെ അടുത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ ആളോട് അയാളുടെ ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും അന്വേഷിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ന്യൂഡല്‍ഹിയിലെ നെഹ്‌റു പ്ലേസില്‍ ചെരുപ്പുകള്‍ പോളിഷ് ചെയ്തുനല്‍കുന്നതാണ് തന്റെ ജോലിയെന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. ശേഷം പ്ലേറ്റില്‍ ചപ്പാത്തി, ചോറ്, പരിപ്പ്കറി എന്നിവയെടുത്ത് ചെരുപ്പ് പോളിഷ് ചെയ്യുന്ന ആള്‍ക്ക് മനോജ് കൈമാറുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണം വാങ്ങി പോകാനൊരുങ്ങുമ്പോള്‍ എപ്പോഴെങ്കിലും വിശക്കുകയോ ഭക്ഷണം ആവശ്യമായി വരികയോ ചെയ്യുമ്പോള്‍ മടി കൂടാതെ തന്റെ കടയിലെത്താന്‍ മനോജ് നിര്‍ദേശിക്കുന്നത് വീഡിയോയിലുണ്ട്. എപ്പോള്‍ വന്നാലും താന്‍ സൗജന്യമായി ഭക്ഷണം നല്‍കുമെന്നും മനോജ് പറയുന്നുണ്ട്. എല്ലാദിവസവും ഒരേ സ്ഥലത്ത് തന്നെയാണ് താന്‍ കട നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനോജിന്റെ ദയയോടെയുള്ള ഈ പ്രവര്‍ത്തി വളരെ വേഗമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്. 30 ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

മനോജിനെപ്പോലെ സംസാരിക്കാനുള്ള ധൈര്യം അധികമാളുകള്‍ക്കും ഉണ്ടാകില്ലെന്ന് വീഡിയോ കണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടു. ധാരാളം പണം ഉണ്ടെങ്കില്‍ ഒരാള്‍ ധനികനാകില്ലെന്നും എന്നാല്‍ നല്ലൊരു ഹൃദയത്തിന് ഉടമയാകുമ്പോള്‍ അയാള്‍ സമ്പന്നനാകുമെന്നും മറ്റൊരാള്‍ പറഞ്ഞു.

Content Highlights: viral video, street food vendor offers free food to cobbler, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


Shashi Tharoor

2 min

തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ, മറ്റ് അജണ്ടയുണ്ടോ എന്ന് നിരീക്ഷിച്ച് നേതൃത്വം

Nov 26, 2022

Most Commented