മുന്തിരിക്കു മുകളില്‍ നാരങ്ങാനീരൊഴിച്ചു കഴിച്ചിട്ടുണ്ടോ? വൈറലായി വീഡിയോ


ടിക്ടോക്കില്‍ വൈറലാകുന്ന ഈ ഫുഡ് ട്രെന്‍ഡിനു വേണ്ടത് മുന്തിരിയും നാരങ്ങയുമാണ്.

-

തീരെ ചേരില്ലെന്നു തോന്നുന്ന രണ്ടു രുചികള്‍ ഒന്നിച്ചു കഴിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്. ബിരിയാണിക്കു മുകളില്‍ ചോക്ലേറ്റ് ഒഴിച്ചും തണ്ണിമത്തനു മുകളില്‍ കെച്ചപ്പ് ഒഴിച്ചും പാനിപൂരിക്കുള്ളില്‍ മാഗി നിറച്ചുമൊക്കെ കഴിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. വിചിത്രമായ ആ ഭക്ഷണക്കൂട്ടുകളിലേക്കിതാ മറ്റൊന്നു കൂടി, ഇക്കുറി മുന്തിരിങ്ങയും നാരങ്ങയുമാണ് വൈറലാകുന്നത്.

ടിക്ടോക്കില്‍ വൈറലാകുന്ന ഈ ഫുഡ് ട്രെന്‍ഡിനു വേണ്ടത് മുന്തിരിയും നാരങ്ങയുമാണ്. പച്ചമുന്തിരി രണ്ടായി കീറിയതിനു മുകളിലേക്ക് നാരങ്ങാനീരൊഴിച്ചു കഴിക്കുന്നതാണ് സംഗതി. മിയാ വില്‍സണ്‍ എന്ന ബ്ലോഗറാണ് ആദ്യം വീഡിയോ പങ്കുവച്ചത്. കുട്ടികളുടെ പ്രിയപ്പെട്ട സോര്‍ പാച്ച് കിഡ്‌സ് എന്ന മിഠായിക്കു പകരക്കാരനാണ് ഇതെന്നു പറഞ്ഞാണ് യുവതി വീഡിയോ പങ്കുവച്ചത്. ഒരുപാടു മധുരം കഴിച്ച് ചര്‍മം കേടുവരുത്താതെ പകരം ഈ വഴി പരീക്ഷിക്കൂ എന്നാണ് മിയ പറയുന്നത്.

താന്‍ ആ മിഠായിക്ക് അടിമയായിരുന്നുവെന്നും അങ്ങനെയാണ് അതേ രുചിയില്‍ കഴിക്കാവുന്ന ആരോഗ്യകരമായൊരു റെസിപ്പിയെക്കുറിച്ചു ചിന്തിച്ചതെന്ന് മിയ പറയുന്നു. മുന്തിരിയും നാരങ്ങയും ചേര്‍ത്തു കഴിക്കുന്നതിനെക്കുറിച്ച് ആരും ഇതുവരെ ചിന്തിച്ചു കാണില്ലെന്നും മിയ പറയുന്നു.

@mianicolewilson7Healthy Sour Patch Kids Skip too much processed sugar and save your skin ##fyp##wellness##healthy##foodhacks##candy##beauty##skincare

♬ Like That - Doja Cat

സംഗതി സമൂഹമാധ്യമത്തില്‍ വളരെ പെട്ടെന്നാണ് വൈറലായത്. പച്ചമുന്തിരിക്കു പകരം ചുവന്ന മുന്തിരിയും റാസ്‌ബെറിയുമൊക്കെ പരീക്ഷണത്തിനായി ഉപയോഗിച്ചവരുണ്ട്. സംഗതി പരീക്ഷിച്ചുവെന്നും മിയ പറഞ്ഞത് ശരിയാണെന്നും പറഞ്ഞ് നിരവധി പേരാണ് വീഡിയോ സഹിതം ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

@gleetzabut does it work ##sourpatchkids##fyp##aesthetic##fruit##korean##SpaDeOlay##snackbreak##keepingbusy##quickrecipes

♬ ily (i love you baby) - Surf Mesa

Content Highlights: squeezing lime juice over grapes Viral Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented