വീല്‍ചെയറില്‍ ഭക്ഷണവിതരണം നടത്തി യുവതി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 


ഡല്‍ഹിയിലെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter

ദീര്‍ഘനേരം ഹോട്ടലുകളുടെ മുന്നില്‍ ക്യൂ നില്‍ക്കണ്ട. ന്യായമായവില കൊടുത്താല്‍ സാധനം നമ്മുടെ വീട്ടുപടിക്കലെത്തും. ഇതൊക്കെയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ പ്രധാന ഗുണങ്ങള്‍. എന്നാല്‍, ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇങ്ങനെ ഫുഡ് ഡെലിവറി നടത്തുന്നവര്‍.

തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകള്‍ അടുത്തിടെ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വീഡിയോയും അടുത്തിടെയാണ് വൈറലായത്. ഇപ്പോഴിതാ മോട്ടോര്‍ വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ് ടെന്‍ഡിങ് ആയിരിക്കുന്നത്.

ഡല്‍ഹിയിലെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീല്‍ചെയര്‍ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍, തോല്‍വി അംഗീകരിക്കാന്‍ നാം പഠിച്ചിട്ടില്ല. അവരുടെ തീഷ്ണമായ ആത്മാവിനെ സല്യൂട്ട് ചെയ്യുന്നു-വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി പറഞ്ഞു. ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയുടെ ഡെലിവറി ഗേളാണ് വീഡിയോയിലുള്ളത്.

മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേര്‍ യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തു. അവരുടെ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഒരാള്‍ പറഞ്ഞു.

Content Highlights: specially abled swiggy delivery person, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented