വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter
രോഗിയായ മാതാപിതാക്കളെ പരിചരിക്കുന്നതിന് വഴിയരികില്‍ പഴങ്ങള്‍ വില്‍ക്കുന്ന ഭിന്നശേഷിക്കാരനായ യുവാവിന്റെ വീഡിയോ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യൂട്യൂബ് വ്‌ളോഗറാണ് അദ്ദേഹത്തെ ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തിയത്. അയാളുടെ പഴങ്ങള്‍ മുഴുവന്‍ വാങ്ങിയതിനുശേഷം കുറച്ചധികം പണവും വ്‌ളോഗര്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. കൂപ്പുകൈകളോടെ യുവാവ് അത് വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോഴിതാ അപകടത്തില്‍ കൈകള്‍ നഷ്ടപ്പെട്ടിട്ടും മുംബൈയിലെ തെരുവില്‍ പാവ് ബജി വിറ്റ് ജീവിതച്ചെലവ് കണ്ടെത്തുകയാണ് മിതേഴ് ഗുപ്ത എന്ന യുവാവ്. മുംബൈയിലെ തിരക്കേറിയ തെരുവായ മലാദ് മേഖലയിലാണ് അദ്ദേഹം ബജി വില്‍ക്കുന്നത്. ഒരു കൈ ഉപയോഗിച്ചാണ് അദ്ദേഹം ബജിക്കുള്ള കൂട്ട് തയ്യാറാക്കുന്നത്. അപകടത്തില്‍ നഷ്ടപ്പെട്ട കൈയുടെ കക്ഷത്തില്‍ കത്തി പിടിച്ചാണ് ഇദ്ദേഹം ബജി തയ്യാറാക്കുന്നതിനുള്ള പച്ചക്കറികള്‍ അരിയുന്നത്.
ഐ.എ.എസ്. ഉദ്യോഗസ്ഥയായ സോനല്‍ ഗോയല്‍ ആണ് മിതേഷിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതുവരെ 37,000-ല്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 3000-ന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
പരിമിതികള്‍ ഉണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ ജോലി ചെയ്യുന്ന മിതേഷിന് അഭിനന്ദിച്ച് നിരവധി പേരാണ് സോനല്‍ ഗോയലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ജനങ്ങളെ പിന്തുടരുത്, ജനങ്ങള്‍ നിങ്ങളെ പിന്തുടരട്ടെ-വീഡിയോ പങ്കുവെച്ച് ഒരാള്‍ പറഞ്ഞു.
പ്രചോദിപ്പിക്കുന്നതാണ് മിതേഷിന്റെ ജീവിതമെന്ന് മറ്റൊരാള്‍ പറഞ്ഞു.
Content Highlights: runs a food stall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..