വഴിയരികില്‍ സിന്ധി സ്റ്റൈല്‍ വിഭവം വിറ്റ് ഭിന്നശേഷിക്കാരന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ


ഇതുവരെ 70 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

നാഗ്‌പുരിലെ വഴിയോരകച്ചവടക്കാരൻ | Photo: Youtube

നസ്സിനെ പിടിച്ചിരുത്തുന്ന ധാരാളം വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊന്നായിരുന്നു സുഖമില്ലാത്ത മാതാപിതാക്കള്‍ക്ക് ചികിത്സയ്ക്കും ഭക്ഷണത്തിനും പണം കണ്ടെത്തുന്നതിന് റോഡരികില്‍ പഴങ്ങള്‍ വില്‍ക്കുന്ന ഭിന്നശേഷിക്കാരന്റെ വീഡിയോ.

ഇപ്പോഴിതാ വഴിയരികില്‍ സിന്ധി സ്‌റ്റൈല്‍ റൈസ് ചോലെ വില്‍ക്കുന്ന ഭിന്നശേഷിക്കാരനായ കച്ചവടക്കാരന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ചടുലതയോടെ ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്യുന്ന ഇയാളെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെയും കഠിനാധ്വാനത്തെയും ആളുകള്‍ പുകഴ്ത്തി. അമല്‍ സിരോഹി എന്ന ഫുഡ് ബ്‌ളോഗറുടെ ഫൂഡി ഇന്‍കാര്‍നേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇടതുകൈപ്പത്തി ഇല്ലാത്ത ഇയാള്‍ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഇരുകൈകളും ഉള്ളവര്‍ ചെയ്യുന്ന അതേ വേഗതയില്‍ വൈദഗ്ധ്യത്തോടെയാണ് ഭക്ഷണം വിളമ്പി നല്‍കുന്നത്.
സിന്ധി ശൈലിയില്‍ തയ്യാര്‍ ചെയ്ത ചോറും മസാലെദാര്‍ ചോലെക്കറിയുമാണ്(ഒരു തരം കടലക്കറി) ഇദ്ദേഹത്തിന്റെ കടയിലെ സ്‌പെഷ്യല്‍ വിഭവം.

ഇതുവരെ 70 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

സിന്ധി റൈസിന് പുറമെ നാഗ്പുരിന്റെ തനത് വിഭവമായ താരി പോഹയും ഇയാള്‍ വില്‍ക്കുന്നുണ്ട്. സാധാരണ നല്ല എരിവുള്ള ഗ്രേവിയാണ് ഈ പോഹയ്‌ക്കൊപ്പം നല്‍കാറുള്ളത്. എന്നാല്‍, ഇവിടെ മസാലദാര്‍ കടലയാണ് നല്‍കുന്നത്. 15 വര്‍ഷത്തോളമായി നാഗ്പുരിലെ ജാരിപത്ക മേഖലയില്‍ ഇയാള്‍ കച്ചവടം നടത്തി വരികയാണ്.

Content highlights: specially abled man sells sindhi style masalechole viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented