വൈറൽ വീഡിയോയിൽ നിന്നും | Photo: instagram.com/groming_bulls_/
മഴയത്ത് മുംബൈയിലെ തിരക്കേറിയ തെരുവിലൂടെ കുതിരപ്പുറത്തേറി ഭക്ഷണവിതരണത്തിന് പോകുന്ന ഡെലിവറി ബോയിയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരുന്നു. അത് ആരാണെന്ന് കണ്ടെത്തി തരുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ സോമാറ്റോയുടെ ഡെലിവറി ബോയ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വീല്‍ചെയറില്‍ ഭക്ഷണവിതരണം നടത്തുന്ന ഭിന്നശേഷിക്കാരനായ യുവാവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വീല്‍ചെയറിന്റെ പുറകിലായി ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന ബാഗ് സുരക്ഷിതമായി വെച്ചിട്ടുണ്ട്. ശേഷം ബൈക്ക് പോലെ പ്രവര്‍ത്തിക്കുന്ന വീല്‍ചെയര്‍ ഓടിച്ചുകൊണ്ടുപോകുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ അധ്വാനിച്ച് ജീവിക്കുന്ന യുവാവിനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഗ്രൂമിങ് ബുള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നമ്മെ പ്രചോദിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണിത് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് മഹാരാഷ്ട്രയിലെ പിംപ്രി സ്വദേശിയായ ഇംതിയാസ് മുലാനിയാണെന്നും തങ്ങളാണ് അദ്ദേഹത്തിന് വേണ്ടി പ്രത്യേകമായി ഈ വീല്‍ചെയര്‍ ഡിസൈന്‍ ചെയ്തതെന്നും അവകാശപ്പെട്ട് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഒന്‍പത് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 1.68 ലക്ഷം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..