മിഴ്‌നാട്, ആന്ധ്ര, കര്‍ണാടക... പല സംസ്ഥാനങ്ങളില്‍ നിന്ന് വിരുന്നു വന്ന വെജിറ്റബിള്‍ വിഭവങ്ങള്‍ കൂട്ടി ഊണ് കഴിക്കാം.  
 
ഗുട്ടി വെങ്കായ(ആന്ധ്ര സ്റ്റൈല്‍)
 1. വഴുതനങ്ങ- എട്ടെണ്ണം
 2. പുളി- അല്‍പം
 3. സവാള നുറുക്കിയത്- അര കപ്പ്
 4. റോസ്റ്റ്- ചെയ്യാനുള്ളത്
 5. വറ്റല്‍മുളക്- നാലെണ്ണം
 6. കപ്പലണ്ടി- നാല് ടേബിള്‍സ്പൂണ്‍
 7. എള്ള്- രണ്ട് ടേബിള്‍സ്പൂണ്‍
 8. തേങ്ങ ചിരവിയത്- മൂന്ന് ടേബിള്‍സ്പൂണ്‍
 9. മല്ലി- ഒന്നര ടേബിള്‍സ്പൂണ്‍
 10. ജീരകം- ഒരു ടീസ്പൂണ്‍
 11. ഏലക്ക- രണ്ടെണ്ണം
 12. വെളുത്തുള്ളി- ആറല്ലി
 13. പൊട്ടുകടല- ഒരു ടേബിള്‍സ്പൂണ്‍
 14. എണ്ണ- ആവശ്യത്തിന്
അലങ്കരിക്കാന്‍
 1. കറുവയില- രണ്ടെണ്ണം
 2. ജീരകം- ഒരു ടീസ്പൂണ്‍
 3. കറിവേപ്പില- ഒരു കതിര്‍പ്പ്
തയ്യാറാക്കുന്ന വിധം
 
വഴുതനങ്ങയുടെ തൊലിപ്പുറത്തുകൂടെ കത്തികൊണ്ട് വരഞ്ഞ് മാറ്റിവയ്ക്കുക. മിതമായ തീയില്‍ ഉപ്പും വെള്ളവും പുളിയും തിളപ്പിക്കുക. ശേഷം തീകെടുത്തി വഴുതനങ്ങ അതിലേക്കിട്ട് 15 മിനിട്ട് മൂടിവയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ട് വഴറ്റണം. എന്നിട്ട് അല്‍പം പുളിയും ഉപ്പും വെള്ളവുമൊഴിച്ച് അരച്ചെടുക്കാം. മറ്റൊരു കടായിയില്‍ വറുത്തുപൊടിച്ച വറ്റല്‍മുളക്, കപ്പലണ്ടി, എള്ള്, തേങ്ങ, മല്ലി, ജീരകം, ഏലക്ക, വെളുത്തുള്ളി, പൊട്ടുകടല എന്നിവയിട്ട് വറക്കുക. തണുക്കുമ്പോള്‍ മിക്‌സിയിലിട്ട് പൊടിക്കാം. ഇത് സവാള അരച്ചതിനൊപ്പം ചേര്‍ക്കണം. എന്നിട്ട് പുളിവെള്ളമൊഴിച്ച് അടുപ്പില്‍വെച്ച് കുറുക്കുക. ഇത് വഴുതനങ്ങയുടെ ഉള്ളില്‍നിറയ്ക്കാം. എണ്ണയില്‍ കറുവയില, ജീരകം, കറിവേപ്പില എന്നിവ താളിച്ചതിലേക്ക് ബാക്കിയുള്ള ഗ്രേവിയും (വഴുതനങ്ങയില്‍ നിറച്ചതിന്റെ ബാക്കി) വഴുതനങ്ങയും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക. കുറുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം.
 
ഒബാട്ടു
 

food

 1. ഗോതമ്പുമാവ്- ഒരു കപ്പ്
 2. എണ്ണ- കാല്‍ കപ്പ്
 3. മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
 4. ഉപ്പ്- ഒരു നുള്ള്
 5. വെള്ളം- ആവശ്യത്തിന്
ഫില്ലിങ്ങിന് 
 1. പൊട്ടുകടല- അര കപ്പ്
 2. ശര്‍ക്കര പൊടിച്ചത്- മുക്കാല്‍ കപ്പ്
 3. തേങ്ങ ചിരവിയത്- കാല്‍ കപ്പ്
 4. ഏലക്കായ- രണ്ടെണ്ണം
 5. വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 
ഗോതമ്പുമാവ്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് വീണ്ടും നന്നായി കുഴയ്ക്കണം. ആറോ ഏഴോ തവണ എണ്ണയൊഴിച്ച് കുഴയ്ക്കണം. നന്നായി മൃദുവാകാന്‍ വേണ്ടിയാണിത്. ഒട്ടുന്ന പരുവത്തിലാണ് മാവ് കുഴയ്‌ക്കേണ്ടത്. വീണ്ടും അല്‍പം എണ്ണയൊഴിച്ച് എട്ട് മണിക്കൂര്‍ വരെ മൂടിവയ്ക്കുക. 
നാല് കപ്പ് വെള്ളത്തില്‍ പൊട്ടുകടലയിട്ട് വേവിക്കുക. വെള്ളം കളഞ്ഞ് തേങ്ങ ചിരവിയത്, ശര്‍ക്കര പൊടിച്ചത്, ഏലക്കായ എന്നിവ പൊട്ടുകടലയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. എന്നിട്ട് ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള ഉരുളകളാക്കണം. നേരത്തെ തയ്യാറാക്കിയ മാവില്‍ നിന്ന് ഓരോ ഉരുളകളായി എടുത്ത്  പൂരി പോലെ പരത്തണം. നടുവില്‍ ഫില്ലിങ് വെച്ച് മൂടുക. കൈകൊണ്ട് ചെറുതായൊന്ന് അമര്‍ത്തണം. തവയില്‍ എണ്ണ ചൂടാകുമ്പോള്‍ അതിലിട്ട് വറുത്തെടുക്കാം. ചൂടോടെ തന്നെ നെയ്യ് കൂട്ടി കഴിക്കാം.
 
മേത്തി മലായ് പനീര്‍
 

food

 1. സവാള നുറുക്കിയത്- ഒന്നര കപ്പ്
 2. ഇഞ്ചി നുറുക്കിയത്- രണ്ട് ടീസ്പൂണ്‍
 3. വെളുത്തുള്ളി- ആറല്ലി
 4. പച്ചമുളക് നുറുക്കിയത്- രണ്ടെണ്ണം
 5. കശുവണ്ടി നുറുക്കിയത്- പത്തെണ്ണം
 6. ജീരകം- അര ടീസ്പൂണ്‍
 7. എണ്ണ- ഒരു ടീസ്പൂണ്‍
 8. പനീര്‍ ക്യൂബ്‌സ്- 250 ഗ്രാം
 9. ഉലുവയില നുറുക്കിയത്- ഒരു കപ്പ്
 10. മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
 11. പച്ചമുളക് നുറുക്കിയത്- ഒന്ന്
 12. മല്ലിപ്പൊടി - അര ടീസ്പൂണ്‍
 13. വെള്ളം- ഒരു കപ്പ്
 14. ഫ്രഷ് ക്രീം- കാല്‍ കപ്പ്
 15. എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
 16. ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 
പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ അര ടീസ്പൂണ്‍ ജീരകമിട്ട് പൊട്ടിക്കുക. അതിലേക്ക് സവാളയിട്ട് ചെറുതീയില്‍ നേര്‍ത്ത ബ്രൗണ്‍നിറമാകുന്നതുവരെ വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നുറുക്കിയ കശുവണ്ടി എന്നിവ ചേര്‍ത്ത് വഴറ്റാം. അടുപ്പില്‍നിന്നിറക്കി തണുക്കുമ്പോള്‍ മിക്‌സിയില്‍ കാല്‍ കപ്പ് വെള്ളവുമൊഴിച്ച് അരയ്ക്കണം. അതേ പാനില്‍ എണ്ണയൊഴിച്ച് ഉലുവയില വഴറ്റുക. ശേഷം മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ശരിക്ക് ഇളക്കിയശേഷം അരപ്പ് ചേര്‍ക്കാം. ചെറുതീയില്‍ ഏഴ് മിനിട്ട് വെച്ചശേഷം ഉപ്പ് ചേര്‍ത്ത് വീണ്ടും മൂന്ന് മിനിട്ട് വയ്ക്കുക. അതിലേക്ക് ഫ്രഷ് ക്രീം ചേര്‍ത്തിളക്കുക. ഇനി പനീര്‍, ഗരംമസാല എന്നിവ ചേര്‍ത്ത് ചെറുതീയില്‍ മൂന്ന് മിനിട്ട് വയ്ക്കുക. എന്നിട്ട് അടുപ്പില്‍നിന്നിറക്കാം. ഗ്രേറ്റ് ചെയ്ത പനീര്‍ അല്ലെങ്കില്‍ ചീസ് ഇട്ട് അലങ്കരിച്ച് റോട്ടിക്കൊപ്പം കഴിക്കാം.
 
തയ്യാറാക്കിയത്: നിഷ പത്മ
 
Content Highlights: South Indian Veg Recipes