എത്ര ഡയറ്റിങ്ങിൽ കൃത്യനിഷ്ട പുലർത്തുന്നവരോടും പ്രാതലിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് വിദഗ്ധർ പറയാറുള്ളത്. ആരോഗ്യകരമായ പ്രാതൽ കഴിക്കുക വഴി ഊർജസ്വലതയോടെ ഒരുദിനം തുടങ്ങാം. ഇപ്പോഴിതാ ബോളിവുഡ് താരം സോനം കപൂറും പ്രാതലിന് പ്രിയ്യപ്പെട്ട ഒരു സ്മൂത്തിയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്.
തിരക്കുകൾ മൂലം സാവധാനമിരുന്ന് ഭക്ഷണം കഴിക്കാൻ സമയമില്ലാത്ത പലരും തിരഞ്ഞെടുക്കുന്ന പാനീയമാണ് സ്മൂത്തി. ബ്രേക്ഫാസ്റ്റ് സ്മൂത്തി എന്ന ക്യാപ്ഷനോടെയാണ് സോനം സ്മൂത്തി കുടിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചോക്ലേറ്റ് സ്മൂത്തിയിലെ ചേരുവകൾ എന്തെല്ലാമാണെന്നും സോനം കുറിച്ചിട്ടുണ്ട്. ഡാർക് ചോക്കലേറ്റ്, കൊക്കോ പൗഡർ, ഇൻസ്റ്റന്റ് കോഫി, ആൽമണ്ട് മിൽക്ക് എന്നിവ കൊണ്ടാണ് സോനത്തിന്റെ ഹെൽത്തി സ്മൂത്തി തയ്യാറാക്കിയിരിക്കുന്നത്.
സോനം പങ്കുവച്ച സ്മൂത്തി തയ്യാറാക്കുന്ന വിധം
ചേരുവകൾ
ഡാർക് ചോക്കലേറ്റ് ന്യൂട്രീഷ്യന് പൗഡർ- 1.5 സ്കൂപ്പ്
കൊക്കോ പൗഡർ- 1 ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് കോഫി- 1 ടേബിൾ സ്പൂൺ
ആൽമണ്ട് മിൽക്ക്- 300 മില്ലി
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം നന്നായി അടിച്ചെടുത്ത് തണുപ്പിച്ച് ഉപയോഗിക്കുക.
Content Highlights: Sonam Kapoor shares her delicious breakfast smoothie recipe