സോനം കപൂർ | Photo: instagram.com/sonamkapoor/
ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നടിയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ടും ചിത്രങ്ങളും സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഗര്‍ഭിണികൾക്ക് വേണ്ടി ഹെല്‍ത്തി ഡ്രിങ്ക് നിര്‍ദേശിച്ചിരിക്കുകയാണ് താരം. മാതള നാരങ്ങ കൊണ്ടുള്ള ജ്യൂസ് ആണ് താരം നിര്‍ദേശിച്ചിരിക്കുന്നത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മാതളപ്പഴം ജ്യൂസ് കുടിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്കവികാസം മെച്ചപ്പെടുത്തുമെന്ന് സോനം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

പ്രമുഖ സെല്‍ ബയോളജിസ്റ്റായ ഡോ. റോണ്ഡ പാട്രിക്കിന്റെ വീഡിയോ ആണ് സോനം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ദിവസം എട്ട് ഔണ്‍സ് മാതളപ്പഴം ജ്യൂസ് കുടിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിലെ സൂക്ഷ്മ ഘടന മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ കുഞ്ഞുങ്ങളുടെ കാഴ്ച ശക്തി മെച്ചപ്പെടുത്തുമെന്നും റോണ്‍ഡയുടെ പോസ്റ്റില്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ പി.എല്‍.ഒ.എസ്. വണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാതളപ്പഴത്തില്‍ പോളിഫിനോളുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്ന ഘടകങ്ങളാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: sonam kapoor, instagram post, pomegranate juice, healthy drink for pregnant ladies, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..