സോനം കപൂർ, സോനം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: https: instagram.com/sonamkapoor/?hl=en
അടുത്തിടെയാണ് ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും തങ്ങള്‍ അച്ഛനമ്മമാര്‍ ആകാന്‍ പോകുന്നുവെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. നാലുമാസം ഗര്‍ഭിണിയായ സോനം കഴിഞ്ഞദിവസം പ്രമുഖ ഡിസൈനര്‍ അബു ജാനി സന്ദീപ് ഗോസാല ഡിസൈന്‍ ചെയ്ത വെളുത്ത സാറ്റിന് വസ്ത്രമണിഞ്ഞുള്ള ഫോട്ടോഷൂട്ടില്നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യന്‍ ഥാലി കഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറി രൂപത്തിലാണ് ഊണ് കഴിക്കുന്ന ചിത്രം സോനം പങ്കുവെച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഥാലി ഊണ് എന്നാണ് വീഡിയോയ്ക്ക് സോനം നല്‍കിയിരിക്കുന്ന കാപ്ഷന്‍. ജീര റൈസ്, പരിപ്പ് കറി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, മസാലക്കറി എന്നിവയെല്ലാം വീഡിയോയില്‍ കാണാം.
കഴിഞ്ഞദിവസം ഗര്‍ഭകാലത്ത് തനിക്ക് കഴിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിഭവത്തിന്റെ ചിത്രവും സോനം സ്റ്റോറിയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തും പ്രമുഖ ബേക്കറുമായ പൂജ ധിന്ങ്റ ആണ് സോനത്തിന് ഈ സ്പെഷ്യല്‍ ചോക്ക്ലേറ്റ് കേക്ക് തയ്യാറാക്കി നല്‍കിയത്.
Content Highlights: sonam kapoor, pregnant sonam kapoor, indian thali, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..