മകന്‍ വായു പിറന്നിട്ട് അഞ്ച് മാസം; 'കോക്കോമെലണ്‍' കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് സോനം കപൂര്‍


സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും മകൻ വായുവിനൊപ്പം | Photo: Instagram

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് സോനം കപൂര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 20-നാണ് സോനവും ഭര്‍ത്താവ് ആനന്ദ് അഹുജയും അച്ഛനമ്മമാര്‍ ആയത്. വായു എന്നു പേരിട്ടിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ അഞ്ച് മാസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ കുഞ്ഞു വായു ജനിച്ചതിന്റെ അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയായതിത് സ്‌പെഷ്യല്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. കാര്‍ട്ടൂണ്‍ കഥാപാത്രമായ കോക്കോമെലോണിന്റെ മാതൃകയിലുള്ള കേക്ക് ആണ് തയ്യാറാക്കിയിരിക്കുന്നത്.

ഇളംപിങ്ക് നിറത്തിലുള്ള കേക്കിനൊപ്പം മിനിബസും വിവിധ നിറങ്ങളിലുള്ള ബോളുകളുമുണ്ട്. എന്റെ കുഞ്ഞ് അഞ്ചുമാസം പ്രായമായിരിക്കുന്നു എന്ന കാപ്ഷനോടെയാണ് സോനം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

വായു ജനിച്ച് രണ്ടുമാസം പൂര്‍ത്തിയായപ്പോഴും സോനം സ്‌പെഷ്യല്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടിരുന്നു.

Content Highlights: sonam kapoor celebrate son vayus five month birthday, cocomelon cake, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented