കുഞ്ഞ് ജനിച്ചിട്ട് ഒരുമാസം; 'ബോസ് ബേബി' കേക്ക് മുറിച്ച് സന്തോഷ നിമിഷം ആഘോഷിച്ച് സോനം കപൂര്‍


കുഞ്ഞു ജനിച്ച് ഒരു മാസം പൂര്‍ത്തിയായതിന് വലിയ ആഘോഷമാണ് സോനം കപൂര്‍ നടത്തിയത്. 

സോനം കപൂറും ആനന്ദ് അഹൂജയും മകനോടൊപ്പം | Photo: Instagram

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് ബോളിവുഡ് താരം സോനം കപൂറിനും ബിസിനസുകാരനായ ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആണ്‍കുട്ടി പിറന്നത്. കുഞ്ഞ് പിറന്നതിന് ശേഷം ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് പിറന്ന് കൃത്യം ഒരുമാസത്തിന് ശേഷം കുഞ്ഞിന്റെ ചിത്രവും കുഞ്ഞിന് നല്‍കിയ പേരും പുറത്തുവിട്ടിരിക്കുകയാണ് താരങ്ങള്‍. മകന്‍ വായു കപൂര്‍ അഹൂജ എന്നായിരിക്കും അറിയപ്പെടുകയെന്ന് താരദമ്പതിമാർ അറിയിച്ചു. കുഞ്ഞു ജനിച്ച് ഒരു മാസം പൂര്‍ത്തിയായതിന് വലിയ ആഘോഷമാണ് സോനം കപൂര്‍ നടത്തിയത്.

ഇതില്‍ ഏറ്റവും സ്‌പെഷ്യല്‍ ആഘോഷത്തോട് അനുബന്ധിച്ച് മുറിച്ച കേക്കായിരുന്നു അത്. കാര്‍ട്ടൂണ്‍ കഥാപാത്രമായ ബോസ് ബേബിയുടെ രൂപം കൂടി ചേര്‍ത്താണ് ഈ സ്‌പെഷ്യല്‍ കേക്ക് നിര്‍മിച്ചിരിക്കുന്നത്. കേക്കിന്റെ ചിത്രം സോനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബോസ് ബേബി അഹൂജ, സ്‌നേഹത്തിന്റെ 30 ദിവസങ്ങള്‍, സന്തോഷകരമായ ഒരു മാസം എന്നും അതില്‍ ആലേഖനം ചെയ്തിരുന്നു.

Content Highlights: sonam kapoor, celebrate one month of babys birthday, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented