സോനം കപൂർ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവെച്ച ചിത്രം | instagram.com/sonamkapoor/?hl=en
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പ്രത്യേകതരം ഭക്ഷണങ്ങളോട് താത്പര്യം തോന്നുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക് മധുരത്തോട് ആയിരിക്കും താത്പര്യം. ചിലര്‍ക്കാകട്ടെ, എരുവ്, ഉപ്പ്, പുളി എന്നിവയോട് ആയിരിക്കും.
ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും അച്ഛനമ്മമാരാകാനുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സോനം താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഗര്‍ഭത്തിലെ ആദ്യ മൂന്നുമാസത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചുമൊക്കെ സോനം വോഗ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചിരുന്നു.
ഇപ്പോഴിതാ ഗര്‍ഭകാലത്ത് താന്‍ ഏറ്റവും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് പറയുകയാണ് സോനം. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി രൂപത്തിലാണ് ഈ സ്‌പെഷ്യല്‍ വിഭവത്തിന്റെ ചിത്രം സോനം പങ്കുവെച്ചിരിക്കുന്നത്. ചോക്ക്‌ലേറ്റില്‍ തയ്യാര്‍ ചെയ്ത വിഭവത്തിന്റെ ചിത്രമാണ് സോനം സ്റ്റോറിയായി നല്‍കിയിരിക്കുന്നത്.
സംരംഭകയും പേസ്ട്രീ ഷെഫുമായ പൂജ ധിന്‍ഗ്രയെ ടാഗ് ചെയ്താണ് സോനം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്റെ ഗര്‍ഭകാല ആഗ്രഹങ്ങള്‍ക്കു പരിഹാരമായിരിക്കുന്നു, അതില്‍നിന്ന് വിടുതല്‍ നല്‍കിയത് പൂജയാണെന്ന് സോനം സ്‌റ്റോറിയില്‍ വ്യക്തമാക്കുന്നു.
ഗര്‍ഭകാലമായതിനാല്‍ ഡയറ്റിലോ വര്‍ക്കൗട്ടിലോ ഇപ്പോള്‍ കര്‍ശനനിലപാട് പുലര്‍ത്താറില്ലെന്ന് സോനം വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ സമയത്തില്‍ ഭക്ഷണം നന്നായി കുറച്ച് ശരീരഭാരം കുറയ്ക്കുന്നതിനോട് യോജിപ്പില്ല. കൂടുതല്‍ ഡയറ്റും മറ്റും ചെയ്യുന്നതിന് പകരം യോഗയും വെയ്റ്റ് ട്രെയ്‌നിങ്ങും ചെയ്ത് ശരീരത്തെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 36 വയസ്സുള്ള സോനം ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്.
Content Highlights: sonam kapoor, pregnancy carving, food, healthy food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..