രു ചേര്‍ച്ചയുമില്ലാത്ത രണ്ടു വിഭവങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. ചോക്ലേറ്റ് ചേര്‍ത്ത ബിരിയാണിയും ഐസ്‌ക്രീം ചേര്‍ത്ത ദോശയും കെച്ചപ്പോടു കൂടി കഴിക്കുന്ന തണ്ണിമത്തനുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു വിചിത്രമായ വിഭവമാണ്. സംഗതി ചില്ലി ജിലേബിയാണ്. 

മധുരപ്രിയര്‍ക്ക് പ്രിയങ്കരമായ ജിലേബിയെ ആണ് ഇക്കുറി ഇരയാക്കിയിരിക്കുന്നത്. ചിക്കന്‍ ചില്ലി, ബീഫ് ചില്ലി എന്നിവ പോലെ ജിലേബി കൊണ്ടാണ് ഇവിടെ സ്‌പെഷല്‍ ചില്ലി ഡിഷ് തയ്യാറാക്കിയിരിക്കുന്നത്. വെറൈറ്റിയായ ചില്ലി ജിലേബിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു. 

സോയാ സോസും വെളുത്തുള്ളിയും മഞ്ഞയും പച്ചയും ചുവപ്പും നിറമുള്ള കാപ്‌സിക്കവുമൊക്കെ ചേര്‍ത്താണ് ചില്ലി ജിലേബി തയ്യാറാക്കിയിരിക്കുന്നത്. സോയാസോസില്‍ മുങ്ങിക്കുളിഞ്ഞ ജിലേബി പക്ഷേ എല്ലാവരേയും ഒരുപോലെ തൃപ്തരാക്കിയിട്ടില്ല. ഭക്ഷണപ്രേമികള്‍ ഇരുപക്ഷമായി ചേര്‍ന്ന പുതിയ വിഭവത്തിനു മേല്‍ ചര്‍ച്ചകളും തുടങ്ങി. 

ലോക്ഡൗണ്‍ ആളുകളിലെ പവിത്രതയെ ഇല്ലാതാക്കിയെന്നും ഇത് ക്രൂരതയാണെന്നും ഇതില്‍ക്കൂടുതല്‍ 2020ല്‍ നിന്ന് എന്തു പ്രതീക്ഷിക്കാനാണ് എന്നും ഈ രണ്ടു രുചികളും എങ്ങനെയാണ് ഒന്നിച്ച് കഴിക്കുക എന്നുമൊക്കെ പോകുന്നു കമന്റുകള്‍. ഒപ്പം ഇതു തയ്യാറാക്കിയ ആളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നു പറയുന്നവരുമുണ്ട്. 

Content Highlights: Someone Took Jalebis, Added Soya Sauce & Made ‘Chilli Jalebis