വര്‍ക്കൗട്ടിന് മുമ്പ് കഴിക്കാന്‍ ഈ ഭക്ഷണങ്ങള്‍; വിഭവങ്ങള്‍ പരിചയപ്പെടുത്തി ന്യൂട്രീഷനിസ്റ്റ്


പ്രതീകാത്മക ചിത്രം | Photo: canva.com/

മതിയായ വ്യായാമവും നല്ല ആഹാരക്രമവും ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മികച്ച ആരോഗ്യം നേടുന്നതിന് ഇന്ന് മിക്കവരും ജിമ്മിലോ വീടുകളില്‍ സ്വന്തമായോ വര്‍ക്കൗട്ട് നടത്താറുണ്ട്. എന്നാല്‍, വര്‍ക്കൗട്ടിന് മുമ്പും ശേഷവും ആഹാരത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘനേരം ഊര്‍ജസ്വലതയോടെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സഹായിക്കുന്ന ഏതാനും സ്‌നാക്‌സുകള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്ര. വര്‍ക്കൗട്ടിന് മുമ്പായി ഇവ കഴിക്കാമെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

വാഴപ്പഴം സ്മൂത്തി

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന സ്റ്റാർച്ച് ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കാര്‍ബോഹൈഡ്രേറ്റ് വര്‍ക്കൗട്ട് പൂര്‍ണമാക്കുന്നതിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

മധുരക്കിഴങ്ങ് ചാട്ട്

കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസ്സാണ് മധുരക്കിഴങ്ങ്. കഠിനമായ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ പോലും ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യാന്‍ മധുരക്കിഴങ്ങ് സഹായിക്കുന്നു.

ബ്ലാക്ക് കോഫിയും വാഴപ്പഴവും

വര്‍ക്കൗട്ട് ആരംഭിക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ് ബ്ലാക്ക് കോഫി കുടിക്കാം. ഇത് ശരീരത്തിന് ആവശ്യമായ ബലവും ഊര്‍ജവും ഉന്മേഷവും നല്‍കുന്നു. അതേസമയം, വാഴപ്പഴം വേഗത്തില്‍ ദഹിക്കുന്നതും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

ഇളനീര്‍

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ നിര്‍ജലീകരണം തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഇളനീര്‍. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. വ്യായാമത്തിനിടെ പേശി വലിവ് പോലുള്ള ഉണ്ടാകാതെ കാക്കുകയും ചെയ്യുന്നു.

പീനട്ട് ബട്ടറും ഹോള്‍ ഗ്രെയ്ന്‍ ബ്രെഡും

ഹോള്‍ ഗ്രെയ്ന്‍ ബ്രെഡ്ഡിനൊപ്പം പീനട്ട് ബട്ടര്‍ കൂടി കഴിക്കുന്നത് ഏറെ നേരം ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതില്‍ നല്ല കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്.

Content Highlights: snacks before workout, preworkout food, healthy diet, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented