മിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരുപാട് പേരെ നമുക്ക് ചുറ്റും കാണാം. കുടുംബം ശ്രദ്ധിക്കുന്നതിന്റെയും ജോലിയുടെയും ഇടയില്‍ വ്യായാമം ചെയ്യാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം സ്ത്രീകളും. ഇവര്‍ പട്ടിണി കിടന്ന് മെലിയാനാണ് ശ്രമിക്കുന്നത്. ഇതില്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ന്യൂയോര്‍ക്കിലുള്ള ബിങ്ഹെംമ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇത്തരത്തില്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ മാനസിക സമ്മര്‍ദം കൂടാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. 563 പേരിലാണ് പഠനം നടത്തിയത് ഇതില്‍ 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളുമുണ്ട്.  ഇവരിൽ ഉച്ചഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ മാനസിക സമ്മർദവും പിരിമുറുക്കവും കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. 

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പോഷകഗുണമുളള ആഹാരം ആവശ്യമാണെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

Content Highlights: Skipping lunch causes deppression in women