തണുപ്പുകാലം വരുന്നു; മികച്ച ചര്‍മാരോഗ്യത്തിന് വേണം ഈ ആഹാരങ്ങള്‍


പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

മാസങ്ങള്‍ നീണ്ട മഴക്കാലത്തിന് ശേഷം തണുത്ത കാലാവസ്ഥയിലേക്ക് മാറുകയാണ് നമ്മുടെ നാട്. ചര്‍മത്തിന് ഏറെ ശ്രദ്ധ വേണ്ട കാലമാണ് തണുപ്പുകാലം. പുറമെ നിന്ന് സംരക്ഷണം കൊടുക്കുന്നത് പോലെ തന്നെ പോഷകസമൃദ്ധമായ ആഹാരവും ഇക്കാലയളവില്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് ആഹാരക്രമത്തില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ പരിചയപ്പെടാം.

ധാരാളം വെള്ളം കുടിക്കാം



ചര്‍മം വേഗത്തില്‍ വരണ്ട് പോകാനുള്ള സാധ്യത തണുപ്പുകാലത്തുണ്ട്. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. ഒരു ദിവസം ഒന്നര ലിറ്ററിനും രണ്ട് ലിറ്ററിനും ഇടയില്‍ വെള്ളം കുടിക്കണം. സാധാ വെള്ളം കുടിക്കുന്നതിന് പകരം നാരങ്ങാ വെള്ളമോ പഴ ജ്യൂസുകളോ സ്മൂത്തികളോ കുടിക്കുകയുമാവാം.

വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍

കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ഉറപ്പുവരുത്തുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും അഴുക്കുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഗുണം ചര്‍മത്തിന് വലിയ തോതില്‍ പ്രതിഫലിപ്പിക്കപ്പെടുന്നു.

പച്ചക്കറികള്‍ കഴിക്കാം

പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു. പച്ചക്കറികളില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ മൃദുത്വം കാത്ത് പരിപാലിക്കുന്നു. ബീറ്റ്‌റൂട്ട്, ഇലക്കറികളായ ചീരയില, മുരങ്ങിയില, മുട്ടച്ചീര എന്നിവയെല്ലാം പോഷക സമൃദ്ധവും ചര്‍മാരോഗ്യത്തിന് മികച്ചതുമാണ്. ചര്‍മത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇവ ഉത്തമമാണ്.

നട്‌സും ഡ്രൈഫ്രൂട്‌സും

നട്‌സിലും ഡ്രൈഫ്രൂട്‌സിലും അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പ് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ദിവസവും നിശ്ചിത അളവില്‍ ഇവ കഴിക്കുന്നത് തണുപ്പുകാലാവസ്ഥയില്‍ ചര്‍മത്തിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഉത്തമമാണ്.

Content Highlights: winter season skin care food, food, seasonal food items


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented