മഴക്കാലത്ത് ഭക്ഷണങ്ങള്‍ സൂക്ഷിക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കാം


പച്ചക്കറികള്‍ ഉപ്പിട്ട വെള്ളത്തില്‍ കഴുകിയെടുക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു

Image: PTI

വിത പോലെ മനോഹരമാണ് ഒരോ മഴക്കാലവും. കടുപ്പത്തിലൊരു ചായയും നുകര്‍ന്ന മഴയെ ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ ഈ ആസ്വാദനത്തിനിടിയില്‍ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന രോഗവാഹകര്‍ നമ്മുടെ ശരീരത്തില്‍ സ്ഥിരതാമസമാക്കും. മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ഇടമാണ് അടുക്കള. ഭക്ഷണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം

ഭക്ഷണം ആവശ്യത്തിന് മാത്രം പാകം ചെയ്യാം. ഫ്രഷായ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പച്ചക്കറികള്‍ ഉപ്പിട്ട വെള്ളത്തില്‍ കഴുകിയെടുക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. പുറമേ നിന്നുള്ള എണ്ണപലഹാരങ്ങള്‍ ഒഴിവാക്കാം.

ഭക്ഷണങ്ങള്‍ ഒരുപാട് തയ്യാറാക്കി ആവശ്യത്തിന് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കാം. അഥവ സൂക്ഷിക്കുകയാണെങ്കില്‍ കൃത്യമായ രീതിയില്‍ അടച്ച് വെയ്ച്ച് സൂക്ഷിക്കണം. മഴക്കാലത്ത് പഴയ ഭക്ഷണത്തില്‍ പെട്ടെന്ന് തന്നെ അണുകള്‍ വളരാന്‍ സാധ്യതയുണ്ട്.

ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വൃത്തിയില്ലാത്ത ഫ്രിഡ്ജ് നിങ്ങളുടെ ഭക്ഷണത്തെയും കേടുവരുത്തും. പകുതി നാശമായത് ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ കളഞ്ഞ് പോയാല്‍ വേഗം തന്നെ വൃത്തിയാക്കാം.

Content Highlights: Simple tips to keep your food safe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented