സ്പൂണില്‍ കോരിയെടുത്തതുപോലെ വായുവില്‍ നില്‍ക്കുന്ന നൂഡില്‍സും പാത്രത്തിന് മുകളില്‍ പൊട്ടിയ നിലയില്‍ നില്‍ക്കുന്ന മുട്ടയും. മാജിക്കല്ല, പ്രേതസിനിമയും അല്ല. മൈനസ് നാല്‍പത്തഞ്ച് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് അനുഭവപ്പെടുന്ന സൈബീരിയയില്‍ നിന്നുള്ള കാഴ്ചയാണ് ഇത്.
സൈബീരിയന്‍ സ്വദേശിയയായ ഒലെഗ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തങ്ങളുടെ നാട്ടിലെ കാലാവസ്ഥ ലോകത്തിന് പരിചയപ്പെടുത്താന്‍ ഇത്തരത്തില്‍ ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ഇവിടെ വീടിന് പുറത്ത് വച്ച് നൂഡില്‍സ് കഴിക്കാനോ മുട്ടപൊട്ടിക്കാനോ ശ്രമിച്ചാല്‍ ഇപ്പോള്‍ ഇതാണ് അവസ്ഥ എന്ന് കാണിക്കാനാണ് ഇയാള്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. മൈനസ് നാല്‍പത്തഞ്ച് ഡിഗ്രിയാണ് അവിടെ തണുപ്പെന്നും അയാള്‍ കുറിക്കുന്നു.
Today it's -45C (-49F) in my hometown Novodibirsk, Siberia. pic.twitter.com/EGxyrRqdE2
— Oleg (@olegsvn) December 27, 2020
പലതരം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ സമയത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എന്നാണ് ഒരാളുടെ ചോദ്യം. സൈബീരിയയിലെ താപനില ഗൂഗിള്‍ പറയുന്നത് ഇതാണെന്നാണ് മറ്റൊരാളുടെ കമന്റ്. സൈബീരിയയില്‍ തണുപ്പല്ലെന്നും ചൂടുണ്ടെന്നുമുള്ള ധാരാളം കമന്റുകളും പിന്നാലെ എത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പോസ്റ്റിനെ ശരിവയ്ക്കുന്ന കമന്റുകളുമായി സൈബീരിയക്കാരും രംഗത്തെത്തിയിട്ടുണ്ട്.
ലോകത്തില്‍ തണുപ്പേറിയ പ്രദേശങ്ങളിലൊന്നാണ് സൈബീരിയ. ജനുവരിയില്‍ പോലും മൈനസ് ഇരുപത്തിയഞ്ച് ഡിഗ്രിവരെ ഇവിടെ താപനില കുറയാറുണ്ട്.
Content Highlights: Siberian shares picture of egg and noodles frozen as temperature drops