ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്


തണുപ്പിച്ച് ഉപയോ​ഗിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ ചില കരുതൽ വേണമെന്നാണ് ആയുർവേദ ഡോക്ടറായ വരലക്ഷ്മി യനമന്ദ്ര പറയുന്നത്

Representative Image | Photo: Gettyimages.in

ക്ഷണം ബാക്കിയായാൽ ഫ്രി‍ഡ്ജിൽ വെക്കുകയോ ചൂടാക്കി ഉപയോ​ഗിക്കുകയോ അല്ലാതെ തരമില്ല. എന്നാൽ എത്ര സമയം ഇവ ഫ്രി‍ഡ്ജിൽ വെക്കാം എന്നത് പ്രധാനമാണ്. തണുപ്പിച്ച് ഉപയോ​ഗിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ ചില കരുതൽ വേണമെന്നാണ് ആയുർവേദ ഡോക്ടറായ വരലക്ഷ്മി യനമന്ദ്ര പറയുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വരലക്ഷ്മി ഇതുസംബന്ധിച്ച് കുറിച്ചിരിക്കുന്നത്.

ഫ്രഷ് ആയ ഭക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും 24 മണിക്കൂർ പഴകിയവ പരമാവധി ഒഴിവാക്കണമെന്നും പറയുന്നതിൽ കാര്യമുണ്ടെന്നു പറഞ്ഞാണ് വരലക്ഷ്മി കുറിക്കുന്നത്. ഒരിക്കൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൽ നനവുണ്ടായിരിക്കും. അത് ഫ്രിഡ്ജിൽ വെക്കുമ്പോഴുമുണ്ടാവും. അതുവഴി ബാക്റ്റീരിയയ്ക്കും മറ്റു രോ​ഗകാരികളായ വസ്തുക്കൾക്കും വളരാനുള്ള ഇടമൊരുക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു.

ഓരോ ഭക്ഷണവും സൂക്ഷിക്കുന്നതിൽ വ്യത്യസ്ത മാർ​ഗനിർദേശങ്ങളുമുണ്ടാവും. അത് ഉറപ്പു വരുത്തണം. ഫ്രിഡ്ജിൽ വച്ച ഭക്ഷണം നന്നായി ചൂടാക്കേണ്ടതുണ്ട്. പക്ഷേ ഇതുവഴി അവശ്യ പോഷകങ്ങൾ നഷ്ടമാകും. ഇനി തെറ്റായ രീതിയിലാണ് ഇവയുടെ പുനരുപയോ​ഗമെങ്കിൽ ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ടെന്നും വരലക്ഷ്മി കുറിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അക്കമിട്ട് പറയുന്നുമുണ്ട് അവർ. പാകം ചെയ്ത ഭക്ഷണം 90 മിനിറ്റിനകം അവ തണുത്തതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കണം എന്നതാണ് ആദ്യത്തേത്. ഒരുതവണയിൽ കൂടുതൽ ചൂടാക്കരുത്. പുറത്തെടുത്ത് വീണ്ടും ചൂടാക്കുമ്പോൾ നന്നായി ചൂടായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മൈക്രോവേവിൽ ചൂടാക്കുന്നത് അഭികാമ്യമല്ല, ഇറച്ചിയും പാലുൽപ്പന്നങ്ങളും മത്സ്യങ്ങളുമൊക്കെ ഫ്രിഡ്ജിൽ വെക്കുമ്പോൾ മാർ​ഗനിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്.

Content Highlights: Should Leftover Food be Stored in Fridge?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented