ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
ഏറെ പോഷകങ്ങള്‍ അടങ്ങിയ പ്രകൃതിദത്ത പാനീയമാണ് ഇളനീര്. ക്ഷീണം അകറ്റാനും നിര്‍ജലീകരണം തടയാനും ഉത്തമമാണ് ഇത്. തന്റെ സൗന്ദര്യ രഹസ്യം ഇളനീര് ദിവസവും കുടിക്കുന്നതാണെന്ന് ബോളിവുഡ് താരരാണി മാധുരി ദീക്ഷിത് വെളിപ്പെടുത്തിയിരുന്നു.
ആരോഗ്യപ്രദമായ ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടിയാണ് ശില്‍പ്പ ഷെട്ടി. ഹെല്‍ത്തി ടിപ്സും വീഡിയോകളും അവര്‍ പതിവായി ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ശില്‍പ്പ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ഇളനീരിനായി ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന തന്റെ മക്കളുടെ വീഡിയോ ആണ് ശില്‍പ്പ പങ്കുവെച്ചിരിക്കുന്നത്.
ഇളനീര് വെട്ടിയെടുക്കുന്ന ഒരാളെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇതിനടുത്തായി സമീഷയും വിയാനും ക്ഷമയോടെ കാത്തുനില്‍ക്കുകയാണ്. ഇളനീരിനായി കൊതിയോടെ നോക്കി നില്ക്കുന്ന ഇരുവരെയും വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 13 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒരുലക്ഷത്തിലധികം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.
ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനുമുള്ള മികച്ചമാര്‍ഗമാണ് ഇളനീര്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..