ശിൽപ ഷെട്ടി | Photo: Instagram
രാജ്യമെങ്ങും മകരസംക്രാന്തി ആഘോഷത്തിലാണ്. രാജ്യത്തിന്റെ പലഭാഗത്തും പല പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്. പലതരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും മകരസംക്രാന്തിയോട് അനുബന്ധിച്ച് നടത്താറുണ്ട്. എള്ളുകൊണ്ടുള്ള ലഡ്ഡുവാണ് മിക്കയിടത്തും അന്നേ ദിവസത്തെ സ്പെഷ്യല്‍ വിഭവം. എള്ളുകൊണ്ടുള്ള ലഡ്ഡു തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടിയും മോഡലുമായ ശില്‍പ്പ ഷെട്ടി.
വെറും നാല് ചേരുവകള്‍ ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ലഡ്ഡുവാണിത്. ഈ സ്പെഷ്യല്‍ ലഡ്ഡു തയ്യാറാക്കുന്ന വീഡിയോ ശില്പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
എള്ള് ലഡ്ഡു തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
- എള്ള്
- വൈറ്റ് ചോക്ക്ലേറ്റ്
- എള്ള് പേസ്റ്റ്
- ബട്ടര്‍
അടുപ്പില്‍ ഒരു വലിയ പാത്രത്തില്‍ പകുതിയോളം വെള്ളമെടുത്ത് ചൂടാക്കുക. ഇതിലേക്ക് ഒരു ഗ്ലാസ് ബൗള്‍ ഇറക്കിവെച്ച് വൈറ്റ് ചോക്ക്ലേറ്റ് അതിലേക്ക് ഇടുക. അല്പസമയത്തിന് ശേഷം വൈറ്റ് ചോക്ക്ലേറ്റ് ഉരുകിത്തുടങ്ങും. നന്നായി ഉരുകിക്കഴിയുമ്പോള്‍ എള്ള് പേസ്റ്റ് ചേര്‍ക്കുക. ഇനിനന്നായി ഇളക്കി ചേര്‍ക്കാം. ശേഷം തീ ഓഫ് ചെയ്ത് ഇതിലേക്ക് ബട്ടര്‍ ചേര്‍ക്കാം. ശേഷം ഈ കൂട്ട് ഫ്രഡ്ജില്‍ 45 മിനിറ്റ് നേരം വയ്ക്കാം.
45 മിനിറ്റിന് ശേഷം ചോക്ക്ലേറ്റ് കൂട്ട് പുറത്തെടുത്ത് കൈവെള്ളയിലിട്ട് ചെറിയ ഉരുളകളാക്കി മാറ്റാം. ഓരോ ഉരുളയും എള്ളില്‍ മുക്കിയെടുത്താല്‍ എള്ള് ലഡ്ഡു തയ്യാറായി കഴിഞ്ഞു.
Content Highlights: sesame laddoo recipe, food, shilpa shetty shares laddu recipe sesame laddoo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..