ശില്‍പ്പ ഷെട്ടി പറയുന്നു, പച്ചപ്പയര്‍ കഴിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍


തന്റെ സിംപിള്‍സോള്‍ഫുള്‍ആപ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ഹെല്‍ത്ത് ടിപ്‌സുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറ്.

ശിൽപ്പ ഷെട്ടി | Photo: Instagram

ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അതീവശ്രദ്ധാലുവായ ബോളിവുഡ് നടിമാരില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. രണ്ട് പാചകപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുള്ള അവര്‍ യോഗയിലും അസാമാന്യമായ കഴിവ് പ്രകടിപ്പിക്കാറുണ്ട്. തന്റെ ആരാധകര്‍ക്കായി അവര്‍ നിരന്തരം ഹെല്‍ത്ത് ടിപ്പുകളും പാചക കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം 'ചീറ്റ് ഡേ' ആയി നീക്കിവെച്ചിട്ടുണ്ടെങ്കിലും വളരെ വേഗം തന്റെ ആരോഗ്യചര്യയിലേക്ക് അവര്‍ തിരികെയെത്തുന്നത് അവരുടെ ചിട്ടയായ ജീവിതക്രമം ചൂണ്ടിക്കാട്ടുന്നു.

തന്റെ സിംപിള്‍സോള്‍ഫുള്‍ആപ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ഹെല്‍ത്ത് ടിപ്‌സുകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറ്. ഇത്തവണ നമ്മുടെയൊക്കെ അടുക്കളകളില്‍ മിക്കപ്പോഴും കാണാറുള്ള പച്ചപ്പയറിന്റെ ഗുണങ്ങളാണ് ശില്‍പ്പ വിവരിച്ചിരിക്കുന്നത്. ധാതുക്കള്‍, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍ എന്ന് ശില്‍പ്പ വിവരിക്കുന്നു. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്ന് ശില്‍പ്പ പറയുന്നു.

ഒരു പക്ഷേ, നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്‍പം പരിശ്രമിച്ചാല്‍ അത് രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും-പോസ്റ്റ് പങ്കുവെച്ച് ശില്‍പ്പ പറഞ്ഞു.

Content highlights: shilpa shetty shares health benefit of green beans, insta post

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented